SignIn
Kerala Kaumudi Online
Tuesday, 06 October 2026 12.41 AM IST

ആക്രി വിറ്റ് റെയിൽവേ നേടി, 323 കോടി!

READ ENGLISH VERSION
s

ന്യൂഡൽഹി:ഉപയോഗശൂന്യമായ എൻജിനുകളും കോച്ചുകളും വാഗണുകളും ഇരുമ്പും മറ്റ് സാമഗ്രികളും(സ്‌ക്രാപ്പ്) ലേലംചെയ്ത് സെൻട്രൽ റെയിൽവേ ആറുമാസംകൊണ്ട് നേടിയത് 323.50 കോടി. ഏപ്രിൽ മുതൽ സെപ്‌തംബർ വരെയുള്ള കണക്കാണിത്. റെയിൽവേ സോണുകൾക്കിടയിൽ ഈ കാലയളവിലെ ഏറ്റവും ഉയർന്ന ആക്രി വരുമാനം.

സെപ്‌തംബറിൽ മാത്രം ലഭിച്ചത് 70.42 കോടിയാണ്. ഒരു മാസത്തെ സ്‌ക്രാപ്പ് വിൽപനയിൽ സെൻട്രൽ റെയിൽവേയുടെ സർവകാല റെക്കാഡാണിത്. പഴയ റെയിൽപാളികൾ, ലോഹസാമഗ്രികൾ, സ്ലീപ്പറുകൾ, ഉപയോഗശൂന്യമായ എൻജിനുകൾ, കോച്ചുകൾ, ചരക്കുവാഗണുകൾ തുടങ്ങിയവയാണ് ലേലംചെയ്തത്.

ഈ സാമ്പത്തികവർഷം ഇതുവരെ 23 എൻജിനുകളും 62 കോച്ചുകളും 70 വാഗണുകളും വിറ്റു. സെപ്‌തംബർ 17 മുതൽ ഒക്ടോബർ രണ്ട് വരെയുളള പ്രത്യേകശുചീകരണയജ്ഞത്തിൽ മാത്രം 4,884 ടൺ ആക്രിസാധനങ്ങൾ നീക്കി 44.24 കോടി നേടി.

യാർഡുകളിലും വർക്‌ഷോപ്പുകളിലും കെട്ടിക്കിടന്നിരുന്ന ഉപയോഗശൂന്യമായ സാമഗ്രികൾ നീക്കിയതിലൂടെ കൂടുതൽ സ്ഥലവും ലഭിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം ആക്രി വിൽപനയിലൂടെ 6,813.86 കോടി നേടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360