SignIn
Kerala Kaumudi Online
Friday, 31 July 2026 1.01 PM IST

പിഎം ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം പൊളിയുന്നു, കാര്യമായൊന്നും സംഭവിക്കില്ലെന്ന് കേന്ദ്രം

READ ENGLISH VERSION
cm-v-d-satheesan
മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ കാര്യമായൊന്നും സംഭവിക്കില്ലെന്നും പിഎം ശ്രീയുടെ ആനുകൂല്യം മാത്രമേ നഷ്ടമാവുകയുള്ളൂവെന്നും കേന്ദ്രം വ്യക്തമാക്കി. വ്യാഴാഴ്‌ച എംപിമാർക്ക് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

ധാരണാപത്രം ഒപ്പുവച്ചതിനാൽ പിന്മാറാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. കഴിഞ്ഞ സർക്കാർ ഒപ്പുവച്ച പിഎം ശ്രീ പദ്ധതി സംബന്ധിച്ച ധാരണാപത്രത്തിൽ നിന്ന് പിൻവാങ്ങാൻ കഴിയില്ലെന്ന് യുഡിഎഫ് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. 2025 ഒക്‌ടോബറിലാണ് കേരള സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവച്ചത്. കേന്ദ്രം എസ്‌എസ്‌കെ ഫണ്ട് അടക്കം തടഞ്ഞുവച്ചതിനാലാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്നായിരുന്നു അന്നത്തെ ഇടതുസർക്കാരിന്റെ വിശദീകരണം.

മുസ്ളീം ലീഗ് എംപിയായ അബ്ദുൾ വഹാബിന് കേന്ദ്ര വിദ്യാഭ്യാസകാര്യ സഹമന്ത്രി ജയന്ദ് ചൗധരി രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് പിഎം ശ്രീയെക്കുറിച്ച് വ്യക്തമാക്കിയത്. ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാത്തതും ഒപ്പിട്ടതിനുശേഷം പിന്മാറുകയും ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതിയിലെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. മറ്റ് ഫണ്ടുകൾ ലഭിക്കുന്നതിന് തടസമില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

കേ​ര​ള​ത്തി​ലെ​ ​സ​ർ​ക്കാ​ർ​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​പി.എം​ ​ശ്രീ​ ​ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ലെ​ന്നും​ ​ജ​യ​ന്ത് ​ചൗ​ധ​രി​ ​പ​റ​ഞ്ഞിരുന്നു.​ ​രാ​ജ്യ​സ​ഭ​യി​ൽ​ ​ജെ​ബി​ ​മേ​ത്ത​റി​ന് ​മ​റു​പ​ടി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ 2025​ ​ഒ​ക്‌​ടോ​ബ​ർ​ 23​ന് ​ധാ​ര​ണാ​പ​ത്രം​ ​ഒ​പ്പു​വ​ച്ചു.​ ​എ​ന്നാ​ൽ,​​​ സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​കീ​ഴി​ലു​ള്ള​ ​സ്കൂ​ളു​ക​ളെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​പ്ര​ക്രി​യ​യി​ൽ​ ​കേ​ര​ളം​ ​പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെന്നുമാണ് മന്ത്രി പറഞ്ഞത്.


കേ​ര​ള​ത്തി​ലെ​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ​പിഎം​ ​ശ്രീ​യു​ടെ​ ​യാ​തൊ​രു​ ​ഫ​ണ്ടും​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​വി​ദ്യാ​ഭ്യാ​സ​ ​അ​വ​കാ​ശ​ ​നി​യ​മ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ 99.27​ ​കോ​ടി​ ​രൂ​പ​ ​കേ​ന്ദ്രം​ ​ന​ൽ​കിയിരുന്നു.​ ​പി എം​ ​ശ്രീ​ക്കാ​യി​ ​പ്ര​ത്യേ​കം​ ​ഫ​ണ്ടു​ക​ൾ​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​രാ​ജ്യ​ത്ത് ​ആ​കെ​ 13092​ ​പിഎം​ ​ശ്രീ​ ​സ്‌​കൂ​ളു​ക​ളാണുള്ളത്.

English Summary

The central government clarified that Kerala can withdraw from the PM SHRI scheme, with the only consequence being the loss of benefits under the scheme. This contradicts the state government's claim that it cannot exit after signing the agreement, which it says was done to secure withheld education funds.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PM SHRI SCHEME, KERALA GOVERNMENT, CENTRAL GOVERNMENT, PM SHRI KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360