SignIn
Kerala Kaumudi Online
Thursday, 20 August 2026 8.43 AM IST

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഗ്ലാസും ടിഷ്യൂ പേപ്പറും 19കാരിയുടെ വയറ്റിൽ വച്ച് തുന്നിക്കെട്ടി; യുവതി ഗുരുതരാവസ്ഥയിൽ

sandhya-suraj
സന്ധ്യ സൂരജ് ഗെയ്ക്‌വാദ്

മുംബയ്: പ്രസവശസ്ത്രക്രിയയ്ക്ക് ഗ്ലാസുകളും ടിഷ്യൂപേപ്പറും ഡോക്ടർമാർ വയറ്റിൽ വച്ച് തുന്നിക്കെട്ടിയതിനെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിൽ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിലാണ് സംഭവം. 19കാരിയായ സന്ധ്യ സൂരജ് ഗെയ്ക്‌വാദാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുള്ളത്.

ഓഗസ്റ്റ് ഒന്നിനാണ് യുവതി പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശേഷം നാലുദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തിയ സന്ധ്യയ്ക്ക് കടുത്ത വയറുവേദന യുണ്ടായിരുന്നു. എന്നാൽ പ്രസവത്തെ തുടർന്നുള്ള ബുദ്ധിമുട്ടാകാമെന്നാണ് യുവതി ആദ്യം കരുതിയത്. പക്ഷേ വേദന അസഹനീയമായതോടെ പൂനെയിലെ ആശുപത്രിയിൽ കുടുംബാംഗങ്ങൾ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സ്കാനിലാണ് ശസ്ത്രക്രിയ ഉപകരണങ്ങളടക്കം വയറിലുള്ളതായി കണ്ടെത്തിയത്. ഉടൻ തന്നെ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. വയറ്റിൽ നിന്ന് ടിഷ്യൂ പേപ്പറും ഗ്ലൗസുകളും നീക്കം ചെയ്തു.

ചൊവ്വാഴ്ച യുവതിയുടെ കുടുംബം ബീഡ് ജില്ലാ ആശുപത്രിക്കെതിരെ പൊലീസിൽ പരാതി നൽകി. നവജാതശിശുവിനെ കൈയിലെടുക്കാൻ പോലും വയ്യാത്തത്ര വേദനയായിരുന്നു തന്റെ മകൾക്കെന്ന് സന്ധ്യയുടെ അമ്മ പറഞ്ഞു. യുവതിക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും ജീവനക്കാർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ബീഡ് ജില്ലാ ആശുപത്രി സൂപ്രണ്ട് സതീഷ്കുമാർ സോളങ്കെ അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

English Summary

A 19-year-old woman in Maharashtra's Beed district is reportedly in critical condition after surgical items were allegedly left inside her abdomen following a caesarean section. She developed severe abdominal pain after being discharged and was later taken to a hospital in Pune, where a scan reportedly detected foreign objects inside her abdomen.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAHARASHTRA HOSPITAL NEGLIGENCE, BEED HOSPITAL, SURGERY NEGLIGENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360