
ചെന്നൈ: തമിഴ്നാട്ടിൽ എല്ലാ എം.എൽ.എമാർക്കും
കാറുകളും ഡ്രൈവറുടെ ശമ്പളത്തിനും വാഹനവുമായി ബന്ധപ്പെട്ട ചെലവുകൾക്കായി പ്രതിമാസം 75,000 രൂപയും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്.
എം.എൽ.എ ഓഫീസിൽ ഒരു സഹായിയെ നിയമിക്കുന്നതിന് പ്രതിമാസം 25,000 രൂപ അധികമായും നൽകും. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എം.എൽ.എമാർക്ക് മണ്ഡലങ്ങളിൽ പതിവായി യാത്ര ചെയ്യണമെന്നും വാഹനം ഇല്ലാതെ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും വി.സി.കെ എം.എൽ.എ ജ്യോതിമണി പറഞ്ഞിരുന്നു.
മുനിസിപ്പൽ, യൂണിയൻ ചെയർപേഴ്സൺമാർ, മേയർമാർ, ഡെപ്യൂട്ടി മേയർമാർ എന്നിവർക്ക് മാത്രമേ തമിഴ്നാട്ടിൽ സർക്കാർ വാഹനങ്ങൾ നൽകുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് എം.എൽ.എമാർക്ക് കാർ നൽകുന്നത്. സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി 351 കോടി രൂപ പ്രഖ്യാപിച്ചു. ഏഴ് പുതിയ സർക്കാർ നഴ്സിംഗ് കോളേജുകളും സ്ഥാപിക്കും.
മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള ചികിത്സയ്ക്കുള്ള വാർഷിക പരിധി 5 ലക്ഷത്തിൽ നിന്ന് 25 ലക്ഷം രൂപയായി ഉയർത്താനും നിർദ്ദേശിച്ചിട്ടുണ്ട്. ചെന്നൈ സ്റ്റാൻലി, തിരുനെൽവേലി, തൂത്തുക്കുടി, ചെങ്കൽപ്പട്ട്, തിരുവാരൂർ, കരൂർ, കന്യാകുമാരി എന്നിവിടങ്ങളിൽ ട്രാൻസ്‌ജെൻഡർമാർക്ക് അധിക മെഡിക്കൽ, ശസ്ത്രക്രിയാ സേവനങ്ങളും പദ്ധതിക്ക് കീഴിലുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |