SignIn
Kerala Kaumudi Online
Thursday, 20 August 2026 3.02 AM IST

കോൺഗ്രസ് പുന:സംഘടന ഒക്‌ടോബർ 31ന് മുൻപ് പൂർത്തിയാക്കും

congress

ന്യൂഡൽഹി: കോൺഗ്രസിൽ ബൂത്ത് തലം മുതൽ സംസ്ഥാന തലം വരെയുള്ള പുന:സംഘടന ഒക്‌ടോബർ 31 മുൻപ് പൂർത്തിയാക്കുമെന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2026-27 വർഷം പുന:സംഘടനകളുടെ കാലമാണ്. പുന:സംഘടന ഏതാണ്ട് പൂർത്തിയായി. 787 ഡി.സി.സികളും 74 ശതമാനം ബ്ളോക്ക് കമ്മിറ്റികളും 52 ശതമാനം മണ്ഡലം കമ്മിറ്റികളും 57 ബൂത്ത് കമ്മിറ്റികളും നിലവിൽ വന്നു.

താഴെത്തട്ട് മുതൽ 15,58,250 ലക്ഷം ഭാരവാഹികളെ തിരഞ്ഞെടുത്തു.കേരളത്തിൽ യു.ഡി.എഫിന് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചു വരാൻ അവസരമൊരുക്കിയ വോട്ടർമാർക്ക് യോഗം നന്ദി രേഖപ്പെടുത്തി. എല്ലാ സംസ്ഥാനങ്ങളിലും താഴെത്തട്ടിൽ പാർട്ടി ശക്തിപ്പെടുത്താനും തീരുമാനിച്ചു.

വിദ്യാഭ്യാസ പരിഷ്‌കാരണം

കോൺഗ്രസ് ഭരിക്കുന്ന കേരളമടക്കം നാലു സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്താനുള്ള പദ്ധതി തയ്യാറാക്കാൻ പ്രവർത്തക സമിതി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. രാജ്യത്തെ വിദ്യാർത്ഥി സമൂഹം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ്, പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് കെ.സി. വേണുഗോപാൽ പഞ്ഞു. ഒരു മാസത്തിനുള്ളിൽ പദ്ധതി തയ്യാറാക്കി എ.ഐ.സി.സിക്ക് സമർപ്പിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360