SignIn
Kerala Kaumudi Online
Thursday, 20 August 2026 3.06 AM IST

കേ​ര​ള​ത്തി​നും​ ​വേ​ണം, ആഗോള​ ​ധ​ന​ ​സേ​വ​ന​ ​ഹ​ബ്

gift

പദ്ധതികൾക്ക് അതിവേഗം പണം കണ്ടെത്താം

കൊച്ചി: വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഉൾപ്പെടെയുള്ള വൻകിട വികസന പദ്ധതികൾ അതിവേഗം മുന്നേറുന്ന സാഹചര്യത്തിൽ കേരളത്തിലും ധനകാര്യ സേവന ഹബ് ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.ഗുജറാത്തിലെ ഗിഫ്‌റ്റ് സിറ്റിയുടെ മാതൃകയിൽ കേരളത്തിന്റെ സാമ്പത്തിക പ്രത്യേകതകൾക്ക് അനുയോജ്യമായ ആഗോള ധനകാര്യ കേന്ദ്രം ഒരുക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ഊർജം പകരുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞം, മിഷൻ സമുദ്ര, കൊച്ചി തുറമുഖം, കപ്പൽ നിർമ്മാണം, ലോജിസ്‌റ്റിക്‌സ്, വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള വികസനങ്ങൾ ഐ.ടി ഇക്കോസിസ്‌റ്റം എന്നിവയ്ക്ക് ആവശ്യമായ മൂലധനവും മറ്റ് രാജ്യാന്തര സേവനങ്ങളും അതിവേഗം ലഭ്യമാക്കാൻ ഇത്തരം കേന്ദ്രത്തിന് കഴിയും.

കേരളത്തിലെ പ്രവാസി സമൂഹത്തിന്റെ പണം കൂടുതൽ ഉത്പാദനക്ഷമമായ നിക്ഷേപങ്ങളിലേക്ക് മാറ്റാൻ ധനകാര്യ ഹബ് സഹായിക്കുമെന്ന് പ്രമുഖ വെൽത്ത് മാനേജ്‌മെന്റ് സ്ഥാപനമായ ആനന്ദ്‌രാത്തിയുടെ ഡയറക്‌ടറും ചെന്നൈ മേധാവിയുമായ കൃഷാനു ചൗധരി പറഞ്ഞു. തുറമുഖവും റോഡും വ്യവസായവും മാത്രമല്ല, ആഗോള വ്യാപാരത്തിൽ നിന്ന് ലഭിക്കുന്ന പണം കൈകാര്യം ചെയ്യുന്നതിന് ധനകാര്യ കേന്ദ്രവും കേരളത്തിന് ആവശ്യമാണെന്ന് മുത്തൂറ്റ് ഫിനാൻസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ. ആർ ബിജിമോൻ പറഞ്ഞു. ഗിഫ്റ്റ് സിറ്റിയോട് മത്സരിക്കുന്നതിന് പകരം പ്രവാസികൾ, കയറ്റുമതിക്കാർ, ആഭ്യന്തര സംരംഭകർ എന്നിവരുടെ ആവശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള കേരള മോഡൽ വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അയ്യമ്പുഴയിൽ കേരളം നേരത്തെ വിഭാവനം ചെയ്ത ഗ്ളോബൽ സിറ്റി പദ്ധതിയെ രാജ്യാന്തര ധനകാര്യ സേവന ഹബായി പുന:ക്രമീകരിക്കണമെന്നാണ് ആവശ്യം.

പ്രാധാന്യം

വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ, കപ്പൽ നിർമ്മാണം, ലോജിസ്‌റ്റിക്‌സ്, ഷിപ്പ് ലീസിംഗ് എന്നിവ വളരുമ്പോൾ ബാങ്കിംഗ്, ഇൻഷ്വറൻസ്, ഫണ്ട് മാനേജ്‌മെന്റ്, വിദേശ നാണയ മാനേജ്‌മെന്റ്, വെൽത്ത് മാനേജ്‌മെന്റ് രംഗങ്ങളിൽ സ്‌പെഷ്യലൈസ്‌ഡ് സേവന കേന്ദ്രം ആവശ്യമായി വരും.

പ്രവാസി സമ്പത്ത് അനുഗ്രഹം

പ്രവാസികൾ കേരളത്തിലേക്ക് എത്തിക്കുന്ന പണത്തിന്റെ വലിയൊരു ഭാഗം റിയൽ എസ്‌റ്റേറ്റ്, ബാങ്ക് നിക്ഷേപം എന്നിവയിലാണ് മുടക്കുന്നത്. എൻ.ആർ.ഐ വെൽത്ത് മാനേജ്‌മെന്റ്, പെൻഷൻ ഫണ്ട്, ഇൻഷ്വറൻസ്, നിക്ഷേപ മാനേജ്മെന്റ് തുടങ്ങിയ സേവനങ്ങൾ ഒരിടത്ത് ലഭ്യമാക്കിയാൽ പ്രവാസി സമ്പത്ത് ഉത്പാദനക്ഷമമായി തിരിച്ചുവിടാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GIFTCITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360