ന്യൂഡൽഹി: ഡൽഹിയിലെ പ്രസ് ക്ലബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭഗവാൻ ശ്രീരാമനായി ചിത്രീകരിച്ച് ആരാധിക്കുകയും മോദി ചാലിസ ചൊല്ലുകയും ചെയ്തത് വിവാദമാകുന്നു. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ രൂക്ഷവിമർശനമാണ് ഉയരുന്നത്.
സംഭവത്തിൽ വിശദീകരണവുമായി പ്രസ് ക്ലബ്ബ് അധികൃതർ രംഗത്തെത്തി. പരിപാടി നടത്തിയത് തങ്ങളല്ലെന്നാണ് പ്രസ് ക്ലബ് അധികൃതർ പറയുന്നത്. വാർത്താസമ്മേളനം നടത്താനാണ് ഹാൾ വാടകയ്ക്ക് എടുത്തതെന്നും ഇവർ വിശദീകരിച്ചു. വിമർശനം കടുത്തതോടെ വാടകക്കരാർ നിബന്ധന ലംഘിച്ചെന്നുകാണിച്ച് പരിപാടി ഉടനടി തടഞ്ഞതായും അധികൃതർ അറിയിച്ചു.
ബീഹാർ സംസ്ഥാന ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡിലെ അംഗങ്ങളാണ് വ്യാഴാഴ്ച ഈ പരിപാടി സംഘടിപ്പിച്ചത്. കയ്യിൽ വില്ലേന്തി നിൽക്കുന്ന പ്രധാനമന്ത്രിയുടെ വലിയ കട്ടൗട്ടിന് മുന്നിൽ നാലഞ്ചുപേർ ആരതി ഉഴിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. "ഭഗവാൻ ശ്രീ നരേന്ദ്ര മോദി ചാലിസ" എന്ന് എഴുതിയ ബാനറും വേദിയിലുണ്ടായിരുന്നു. "ജയ് ജയ് മോദി, ഹർ ഹർ മോദി" എന്നും ഇവർ പറയുന്നത് ദൃശ്യങ്ങൾ കാണാം.
A controversial event at the Delhi Press Club depicted Prime Minister Narendra Modi as Lord Sree Ram, involving worship and "Modi Chalisa" recitation. Organized by Bihar State Transgender Welfare Board members, the viral visuals drew criticism. The Press Club clarified they didn't organize it, the hall was rented, and the event was stopped for violating rental agreement terms.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |