SignIn
Kerala Kaumudi Online
Monday, 03 August 2026 1.31 PM IST

വിവാഹമോചനത്തിന് പിന്നാലെ കടുത്ത വിഷാദം; അഞ്ചാം നിലയിൽ നിന്ന് ചാടി യുവ ഡോക്ടർ ജീവനൊടുക്കി

READ ENGLISH VERSION
hemika-agarwal
ഡോ. ഹേമിക അഗർവാൾ

ലക്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 40 വയസുകാരിയായ മനോരോഗവിദഗ്ദ്ധ ഡോ.ഹേമിക അഗർവാൾ ആത്മഹത്യ ചെയ്തു. ഗാസിയാബാദിലെ രാജ് നഗർ എക്സ്റ്റൻഷനിലുള്ള അപ്പാർട്മെന്റിലെ അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീണാണ് ഇവർ മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്.

ഗുരുതരമായി പരിക്കേറ്റ ഹേമികയെ സമീപവാസികൾ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവാഹബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ മകളുടെ മാനസികാരോഗ്യം മോശമാവുകയായിരുന്നുവെന്ന് ഹേമികയുടെ പിതാവും ഗാസിയാബാദിലെ പ്രമുഖ മനോരോഗവിദഗ്ധനുമായ ഡോ. ആർ ചന്ദ്ര പറഞ്ഞു. വിവാഹമോചനത്തിന് പിന്നാലെ കഴിഞ്ഞ ഒന്നരവർഷമായി ഹേമിക കടുത്ത വിഷാദവും മാനസിക സംഘർഷവും അനുഭവിച്ചിരുന്നതായി കുടുംബം വ്യക്തമാക്കി.

സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്ക് പിന്നിലെ സാഹചര്യങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. കുടുംബാംഗങ്ങളുടെയും സമീപവാസികളുടെയും മൊഴികളും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

English Summary

A 40-year-old psychiatrist, Dr Hemika Agrawal, died by suicide after falling from the fifth floor of her apartment in Ghaziabad, Uttar Pradesh. Despite being rushed to hospital, she could not be saved. Her family said she had been battling depression and emotional distress since her divorce about 18 months ago. Police have launched an investigation into the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DR HEMIKA AGRAWAL, GHAZIABAD PSYCHIATRIST, PSYCHIATRIST SUICIDE, DEPRESSION AFTER DIVORCE, HEMIKA AGRAWAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360