SignIn
Kerala Kaumudi Online
Tuesday, 06 October 2026 8.34 PM IST

ഇനി ' അയോഗ്യനാക്കപ്പെട്ട എം പി' , ട്വിറ്റർ ബയോയിൽ മാറ്റം വരുത്തി രാഹുൽ ഗാന്ധി

nn

ന്യൂഡൽഹി: ലോക്സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്റെ ട്വിറ്റർ ബയോയിൽ മാറ്റം വരുത്തി. അയോഗ്യനാക്കപ്പെട്ട എം,​പി എന്നാണ് ട്വിറ്റർ ബയോ മാറ്റിയത്. പ്രസംഗത്തിൽ മോദി സമുദായത്തെ അപമാനിച്ചു എന്ന കേസിൽ സൂറത്ത് കോടതി രാഹുൽ ഗാന്ധിയെ രണ്ടുവർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കി വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു,​ ഇതിനെ തുടർന്നാണ് രാഹുൽ ലോക്സഭാ എം.പി എന്ന ബയോ അയോഗ്യനാക്കപ്പെട്ട എം.പി എന്നാക്കി മാറ്റിയത്.

അതേസമയം കോടതി വിധിക്കെതിരെ സെഷൻസ് കോടതിയിൽ അപ്പീൽ നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം. നിയമ നടപടിക്കൊപ്പം രാഷ്ട്രീയമായ പ്രതിഷേധത്തിനും കോൺഗ്രസ് ആഹ്വാനം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗാമായി ഡൽഹി രാജ്ഘട്ടിൽ ഇന്ന് മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, TWITER, TWITTER, RAHUL GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360