ന്യൂഡൽഹി : മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കും സംഘർഷങ്ങൾക്കും ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും പൊലീസ് വിട്ടയച്ചു. രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ബാരകമ്പ സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ സ്റ്റേഷന് മുന്നിൽ വലിയ സംഘർഷം ഉണ്ടായി. പ്രവർത്തകരും എം.പിമാരും നേതാക്കളും സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി എത്തി. മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, രേവന്ത് റെഡ്ഡി, കെ.സി. വേണുഗോപാൽ എം.പി, ഇടത് എം.പിമാർ തുടങ്ങിയവരെ സ്റ്റേഷന് മുന്നിൽ തടഞ്ഞു വച്ചിരുന്നു. നീണ്ട വാക്കുതർക്കങ്ങൾക്ക് ഒടുവിൽ ഇവരെ സ്റ്റേഷന് അകത്തേക്ക് കയറ്റിവിട്ടു. സ്റ്റേഷന് മുന്നിൽ ഉണ്ടായിരുന്ന പ്രവർത്തകരെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കിയത്. തുടർന്നാണ് രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചത്.
അതേസമയം നാളെയും കോൺഗ്രസ് പ്രതിഷേധം തുടരുമെന്നാണ് സൂചന. നാളെയും പ്രതിഷേധം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ഗ്യാനേഷ് കുമാർ രാജിവയ്ക്കും വരെ സമരം തുടരുമെന്ന് രാഹുൽ ഗാന്ധിയും പ്രതികരിച്ചിരുന്നു. അതേസമയം പ്രതിപക്ഷ സമരത്തിന് കേരളത്തിന്റെ പിന്തുണ ഉണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സമരത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |