
ന്യൂഡൽഹി: ഐ.ഐ.ടികളിലേക്കും എൻ.ഐ.ടികളിലേക്കും നടത്തുന്ന എൻജിനീയറിംഗ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മാതൃകയിൽ നീറ്റ് യു.ജിയും കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റായി മാറ്റുമെന്ന് കേന്ദ്ര ഗവൺമെന്റ്. ജെ.ഇ.ഇ പോലെ രണ്ടുഘട്ടമായി നടത്തുമെന്നും സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ ഒരു തവണ തന്നെ രണ്ടു പരീക്ഷ എഴുതാം. മികച്ച റിസൾട്ട് തിരഞ്ഞെടുക്കാം. കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉതകും.
ഓരോ വിഷയത്തിലും അഞ്ച് സെറ്റ് ചോദ്യപേപ്പർ തയ്യാറാക്കും. പരീക്ഷയുടെ അന്നുമാത്രമേ എത് സെറ്റ് വിതരണം ചെയ്യണമെന്ന് തീരുമാനിക്കൂ. അടുത്ത വർഷം മുതൽ നടപ്പാക്കാനാണ് നീക്കം. പരീക്ഷാ നടത്തിപ്പിൽ സമഗ്ര പരിഷ്ക്കരണം കൊണ്ടുവരുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
മറ്റു ഭാഷകളിലേക്ക് ചോദ്യങ്ങൾ വിവർത്തനം ചെയ്യുമ്പോൾ മനുഷ്യ ഇടപെടൽ കുറയ്‌ക്കും. ഓഫ് ലൈൻ എ.ഐ സംവിധാനം ഉപയോഗിക്കും. ചോദ്യകർത്താക്കളെ കേന്ദ്രസേനയുടെ നിരീക്ഷണത്തിൽ പാർപ്പിക്കും. മൊബൈൽ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കാൻ അനുവദിക്കില്ല. സി.സി ടിവി നിരീക്ഷണത്തിലായിരിക്കും അവർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |