തിരുവനന്തപുരം : കെ.സി.എല്ലിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് കൊച്ചി ബ്ളൂ ടൈഗേഴ്സിനെതിരെ തോൽവി. കൊച്ചി ഉയർത്തിയ 243 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആലപ്പി റിപ്പിൾസ് 18.4 ഓവറിൽ 173 റൺസിന് എല്ലാവരും പുറത്തായി. ആലപ്പിയ്‌ക്ക് വേണ്ടി അരുൺ കെഎ 32 പന്തിൽ 59 റൺസും അസറുദ്ദീൻ 14 പന്തിൽ 32ഉം നേടി. ശ്രീരൂപ് (26), അക്ഷയ് (22), ആകാശ് സി പിള്ള (10) എന്നിവരാണ് രണ്ടക്കം കടന്നത് മറ്റ് ബാറ്റർമാർക്കാർക്കും രണ്ടക്കം കണ്ടെത്താനായില്ല. കൊച്ചിക്ക് വേണ്ടി മുഹമ്മദ് ആഷിക് 18 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി. മനുകൃഷ്‌ണൻ, ഏദൻ ആപ്പിൾ ടോം എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.
നേരത്തെ ജോബിൻ ജോബിയുടെ സെഞ്ച്വറി കരുത്തിലാണ് കൊച്ചി നാല് വിക്കറ്റ് നഷ്‌ടത്തിൽ 242 റൺസ് നേടിയത് . 51 പന്തുകളിൽ അഞ്ചു ഫോറുകളും 10 സിക്സുകളുമടക്കം പുറത്താകാതെ 109 റൺസ് നേടിയ ജോബിന്റെ പ്രകടനം മികച്ചതായിരുന്നു. ഈ മത്സരത്തിൽ തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ആലപ്പി സെമിഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു. വിജയിച്ചെങ്കിലും നിലവിലെ ചാമ്പ്യന്മാരായ കൊച്ചിക്ക് സെമിയിലേക്ക് കടക്കാൻ സാദ്ധ്യതയില്ല.
In the second match of the Kerala Cricket League (KCL) held today, Alleppey Ripples suffered a defeat against Kochi Blue Tigers. Chasing a target of 243 runs set by Kochi, Alleppey Ripples were bowled out for 173 runs in 18.4 overs.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |