SignIn
Kerala Kaumudi Online
Friday, 16 October 2026 5.21 PM IST

ട്രെഡ്‌മില്ലിൽ ഓടുന്നതിനിടെ കുഴഞ്ഞുവീണു; 49കാരനായ സ്‌കൂൾ പ്രിൻസിപ്പൽ മരിച്ചു

birbalram-meghwal
സിസിടിവി ദൃശ്യം

ജയ്‌പൂർ: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 49കാരനായ സർക്കാർ സ്‌കൂൾ പ്രിൻസിപ്പൽ കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്‌ച വൈകിട്ട് രാജസ്ഥാനിലെ ചുരു ജില്ലയിലായിരുന്നു സംഭവം. ബിർബൽറാം മേഘ്വാൾ എന്നയാളാണ് മരിച്ചത്. ട്രെഡ്‌മില്ലിൽ ഓടുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

യുവാവ് കുഴഞ്ഞുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അസ്‌പാൽസർ ഗ്രാമത്തിലെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായിരുന്നു ബിർബൽറാം. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയുള്ള കുഴഞ്ഞ് വീണ് മരണങ്ങൾ വർദ്ധിച്ചുവരികയാണ്. പലപ്പോഴും ശരീരത്തിന് താങ്ങാവുന്നതിലേറെ വ്യായാമം ചെയ്യുന്നതാണ് അപകടകാരണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഹൃദ്‌രോഗങ്ങൾ തിരിച്ചറിയപ്പെടാതെ പോവുന്നതും ചികിത്സിക്കാതിരിക്കുന്നതും ഇതിന് മറ്റൊരു കാരണമാണ്.

ആരോഗ്യകരമായ ശരീരത്തിന് വ്യായാമം മാത്രമല്ല പ്രധാനമെന്ന് മനസിലാക്കുക. കൃത്യമായ സമയത്ത് പോഷകപ്രദമായ ഭക്ഷണം കഴിക്കുക. ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലുണ്ടാകുന്ന ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കരുത്. അപകടസാദ്ധ്യത കുറയ്‌ക്കാൻ ഇത് സഹായിക്കും.

English Summary

A 49-year-old government school principal, Birbalram Meghwal, died after collapsing while running on a treadmill at a gym in Rajasthan’s Churu district on Tuesday evening. He was rushed to a nearby government hospital but was declared dead. CCTV footage of the incident has circulated on social media, raising concerns about sudden collapses during exercise and the importance of monitoring health risks.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJASTHAN GYM DEATH, BIRBALRAM MEGHWAL DEATH, TREADMILL RUNNING DEATH, SCHOOL PRINCIPAL DIES IN GYM, GYM DEATH NEWS MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360