SignIn
Kerala Kaumudi Online
Friday, 16 October 2026 2.10 AM IST

അങ്കിതയ്ക്ക് നീതി വേണം: രാഷ്ട്രപതിക്ക് കത്തെഴുതി രാഹുൽ

ss

ന്യൂഡൽഹി: അങ്കിത ഭണ്ഡാരി കൊലപാതകക്കേസിൽ സി.ബി.ഐ അന്വേഷണം പൂർത്തിയാകുന്നതുവരെ ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിക്കരുതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു.

കേസിൽ ആരോപണവിധേയനായ വി.ഐ.പി ആരെന്ന ചോദ്യം നിലനിൽക്കുമ്പോൾ ഗൗതമിന് ഭരണഘടനാ പദവി നൽകിയത് ആശങ്കാജനകമാണ്. അങ്കിതയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ഇടപെടണമെന്നും കത്തിൽ പറയുന്നു.

19കാരിയായ അങ്കിത 2022 സെപ്തംബറിലാണ് കൊല്ലപ്പെടുന്നത്. ഋഷികേശിന് സമീപമുള്ള 'വനംതാര" റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്നു. കേസിൽ റിസോർട്ട് ഉടമയെയും രണ്ട് ജീവനക്കാരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ, കൊലപാതകത്തിന് പിന്നിൽ സ്വാധീനമുള്ള ഒരു വി.ഐ.പിയുടെ പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് കുടുംബം പറയുന്നു.

ദുഷ്യന്ത് കുമാർ ഗൗതമിന്റെ ഗവർണർ നിയമനത്തിനു പിന്നാലെയാണ് അങ്കിതയുടെ മാതാപിതാക്കൾ ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ ദിവസം രാഹുലും പ്രിയങ്കയും സമരവേദിയിലെത്തി കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ പുലർച്ചെ ഡൽഹി പൊലീസ് അങ്കിതയുടെ മാതാപിതാക്കളെയും പ്രതിഷേധക്കാരെയും കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360