SignIn
Kerala Kaumudi Online
Thursday, 15 October 2026 9.38 PM IST

'ഉറങ്ങുന്നവനെ ഉണർത്താം,​ അന്ധനായി അഭിനയിക്കുന്നവനെ ഉണർത്താൻ കഴിയുമോ', രാഹുലിനെ പരിഹസിച്ച് സ്മൃതി ഇറാനി

READ ENGLISH VERSION
rahul-smrithi-irani-
എഐ വിഡിയോയിലെ രാഹുൽ ഗാന്ധി,​ സ്‌മൃതി ഇറാനി

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരോക്ഷമായി പരിഹസിച്ച് ബിജെപി നേതാവ് സ്‌മൃതി ഇറാനി. എക്സിൽ പങ്കുവച്ച എ.ഐ വീഡിയോയിലൂടെയാണ് സ്‌മൃതി ഇറാനിയുടെ പരിഹാസം. എസ്.ഐ.ആറിലൂടെ വ്യാജ വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന വാദം ഉയർത്തിയാണ് വീഡിയോ പങ്കുവച്ചത്. രാഹുൽ ഗാന്ധിയും ബോളിവുഡ് താരം അമിതാഭ് ബച്ചനും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിലാണ് എ.ഐ വീഡിയോ തയാറാക്കിയിരിക്കുന്നത്.

അമിതാഭ് ബച്ചന്റെ 2008ലെ ഭൂത്നാഥ് എന്ന ചിത്രത്തിലെ പ്രേതകഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് വീഡിയോയിലെ രംഗങ്ങൾ. ദൃശ്യങ്ങളിൽ രാഹുൽ ഗാന്ധിയുടേതെന്ന തരത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥനോട് പറയുന്നത് ഇങ്ങനെ: 'അയാൾ മരിച്ചുവെന്ന് എല്ലാവർക്കുമറിയാം. എന്നിട്ടും വോട്ടുചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നില്ല. നിയമങ്ങൾ വളച്ചൊടിക്കുകയാണ്.' ഇതിന് മറുപടിയായി അമിതാഭ് ബച്ചന്റെ കഥാപാത്രം പറയുന്നത്, അഴിമതിക്കാരനായ ഒരു ഉദ്യോഗസ്ഥൻ മരണ സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ തന്റെ പേര് വോട്ടർപട്ടികയിൽ തുടർന്നുവെന്നും തന്റെ പേരിൽ ഒരു പാർട്ടി വോട്ട് ചെയ്തുവെന്നത് അതിശയിപ്പിക്കുന്ന കാര്യമാണെന്നുമാണ്.

എസ്.ഐ.ആർ എന്തിനാണ് നടപ്പാക്കിയതെന്ന വിശദീകരണത്തിന്റെ ഭാഗമായാണ് വീഡിയോയിൽ ഈ സംഭാഷണം ഉൾപ്പെടുത്തിയിരിക്കുന്നത്. വീഡിയോയുടെ അടിക്കുറിപ്പിൽ ഉറങ്ങുന്നവനെ ഉണർത്താം,​ അന്ധനായി അഭിനയിക്കുന്നവനെ ഉണർത്താൻ കഴിയുമോ എന്നാണ് സ്‌മൃതി കുറിച്ചത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയതോടെയാണ് സ്‌മൃതി ഇറാനി ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയയായത്. എന്നാൽ 2024ലെ തിരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ.എൽ. ശർമയോട് സ്‌മൃതി പരാജയപ്പെട്ടിരുന്നു. നിലവിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടതോടെ സ്‌മൃതി പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ വീണ്ടും സജീവമാണ്. പഞ്ചാബ്, ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായായിരുന്നു നിയമനം.


English Summary

JP leader Smriti Irani indirectly mocked Lok Sabha Opposition Leader Rahul Gandhi by sharing an AI-generated video on X amid the controversy over the Special Intensive Revision (SIR) of electoral rolls. Featuring AI-generated versions of Rahul Gandhi and Amitabh Bachchan’s ghost character from Bhoothnath, the video highlighted the removal of allegedly bogus voters from electoral lists.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMRITI IRANI, RAHULGANDI, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360