SignIn
Kerala Kaumudi Online
Friday, 16 October 2026 2.48 AM IST

വനിതാപ്രവർത്തകരുടെ പരാതിയിൽ നടപടിയില്ല പൊലീസ് സ്റ്റേഷനു മുന്നിൽ എൻ.എസ്.യു.ഐ മിന്നൽസമരം

k

ന്യൂഡൽഹി: ജന്തർ മന്ദറിൽ നടന്ന സമരത്തിനിടെ വനിതാ പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ നടപടിയുണ്ടായില്ലെന്നാരോപിച്ച് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനുമുന്നിൽ ഇന്നലെ രാത്രി എൻ.എസ്.യു.ഐയുടെ മിന്നൽസമരം. രാത്രി ഒമ്പതോടെ ദേശീയ അദ്ധ്യക്ഷൻ വിനോദ് ഝാക്കറുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്രുചെയ്ത് നീക്കി. ഝാക്കർ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. മർദ്ദനമേറ്റ ആതിര വിജയൻ, ജെബി മേത്തർ എം.പി, സി.പി.ഐ നേതാവ് ആനി രാജ തുടങ്ങിയവർ രാത്രി വൈകിയും പൊലീസ് സ്റ്റേഷന് മുന്നിൽ കിടന്ന് പ്രതിഷേധിക്കുകയാണ്. കേസെടുക്കാതെ പിന്മാറില്ലെന്ന് അവർ അറിയിച്ചു.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിടെ മലയാളി വിദ്യാർത്ഥി ആതിര ഉൾപ്പെടെയുള്ള വനിതാ പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകുകയും നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇത് പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ചാണ് വീണ്ടും സ്റ്റേഷനിലെത്തിയത്. കേരളത്തിൽ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഇവിടെ ഡൽഹിയിൽ കേസെടുക്കാൻ ആകില്ലെന്നാണ് പൊലീസ് വിശദീകരണം.

വിനോദ് ഝാക്കർ ഉൾപ്പെടെയുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് പ്രവർത്തകർ ആരോപിച്ചു. സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ അർദ്ധരാത്രി അടിയന്തരവാർത്താസമ്മേളനം നടത്തി. മോദി തിരംഗയെ ഭയക്കുന്നത് എന്തിനെന്നും സമാധാനപരമായ സമരവുമായി മുന്നോട്ടുപോകുമെന്നും ദീപ്കെ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NSUI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360