SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.58 PM IST

എനർജി ഡ്രിങ്ക് പട്ടികയിൽ നിന്ന് വിലക്കി; എഫ്എസ്‌എസ്‌എഐ നടപടിക്കെതിരെ റെഡ് ബുൾ കമ്പനി

READ ENGLISH VERSION
red-bull
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കഫീൻ അടങ്ങിയ പാനീയങ്ങളിൽ 'എനർജി ഡ്രിങ്ക്' എന്ന വിശേഷണം ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്കെതിരെ റെഡ്‌ ബുൾ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (എഫ്എസ്‌എസ്‌എഐ) നടപടിക്കെതിരെയാണ് ഓസ്‌ട്രിയൻ പാനീയ നിർമ്മാതാക്കളായ റെഡ്‌ ബുൾ കോടതിയെ സമീപിച്ചത്.

എനർജി ഡ്രിങ്ക് എന്ന വിശേഷണം ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ആഗോള പാനീയ കമ്പനികൾക്ക് 90 ദിവസത്തെ സമയം അനുവദിച്ച് എഫ്എസ്‌എസ്‌എഐ ഉത്തരവിറക്കിയിരുന്നു. റെഡ്‌ ബുൾ, പെപ്‌സികോ, മോൺസ്റ്റർ ബെവറേജ്, റിലയൻസ്, ഹെൽ എനർജി തുടങ്ങിയ കമ്പനികളാണ് നിർദേശത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

എനർജി ഡ്രിങ്കെന്ന വിഭാഗത്തിൽപ്പെടുന്ന ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ നിലവിൽ പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടില്ലെന്നാണ് എഫ്എസ്‌എസ്‌എഐയുടെ വിശദീകരണം. എന്നാൽ, മുൻകൂർ നോട്ടീസ് നൽകാതെയാണ് എഫ്എസ്‌എസ്‌എഐ നടപടി സ്വീകരിച്ചതെന്നാണ് റെഡ് ബുൾ ആരോപിക്കുന്നത്. നടപടി ഇന്ത്യയിലെ പ്രവർത്തനത്തെയും ബിസിനസിനെയും ബാധിച്ചെന്നും ഹർജിയിൽ കമ്പനി ചൂണ്ടിക്കാട്ടി.

English Summary

Red Bull has approached the Delhi High Court challenging FSSAI’s restriction on using the term “energy drink” for caffeine-based beverages.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REDBULL, DELHI HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360