SignIn
Kerala Kaumudi Online
Tuesday, 30 June 2026 12.49 PM IST

തമിഴ്‌നാട്ടിലെ എല്ലാ സർക്കാർ ബസുകളിലും എസി ഉണ്ടാകണം; പുതിയ നിർദേശവുമായി മുഖ്യമന്ത്രി വിജയ്

READ ENGLISH VERSION
tamilnadu-cm-vijay-speaki
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് (photo: X)

ചെന്നൈ: പൊതുഗതാഗതത്തിനായി തമിഴ്‌നാട് സർക്കാർ ഇനിമുതൽ എസി ബസുകൾ മാത്രമേ വാങ്ങൂവെന്ന് ഗതാഗത മന്ത്രി വിജയ് തമിഴൻ പാർത്ഥിപൻ. തമിഴ് ജനത എസി ബസുകളിൽ സുഖമായി യാത്ര ചെയ്യുന്നതാണ് മുഖ്യമന്ത്രി വിജയ്‌യുടെ ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സേലത്തുനടന്ന ഒരു സർക്കാർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട്ടിലെ എല്ലാ ഉൾപ്രദേശങ്ങളിലും ബസ് സർവീസുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി മന്ത്രി വിജയ് തമിഴൻ പാർത്ഥിപൻ വെളിപ്പെടുത്തി. താനുൾപ്പെടെ എല്ലാ പൗരന്മാർക്കും യാത്ര ചെയ്യാനുള്ള എല്ലാവിധ സംവിധാങ്ങളും ബസിലുണ്ടാകണം. മുഖ്യമന്ത്രി അടുത്തിടെ ഒരു സർക്കാർ ബസിൽ യാത്ര ചെയ്തപ്പോഴാണ് എല്ലാ ബസുകളിലും എസിയുണ്ടാകണമെന്ന ആഗ്രഹമുദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞയാഴ്‌ച 300 പുതിയ ബസുകൾക്ക് മുഖ്യമന്ത്രി വിജയ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചിരുന്നു. 127.21 കോടിക്കാണ് തമിഴ്‌നാട് സർക്കാർ പുതിയ ബസുകൾ വാങ്ങിയത്. ഇതിൽ 164 ഡീസൽ ബസുകളും 130 സിഎൻജി ബസുകളും ഉൾപ്പെടുന്നു. ഉദ്ഘാടനത്തിനുശേഷം വിജയ് ഒരു ബസിൽ സഞ്ചരിക്കുകയും ചെയ്തു. ബസ് ജീവനക്കാരും യാത്രക്കാരുമായി വിജയ് സംവദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TAMIL NADU GOVERNMENT BUSES AC, CM VIJAY BUS ORDER, TAMIL NADU TRANSPORT NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360