ന്യൂഡൽഹി: നീറ്റ് അടക്കം പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന സമരം ഒരുമാസത്തോളമായി തുടരുകയാണ്. ഇവർക്കൊപ്പം 20 ദിവസത്തിലധികമായി നിരാഹാര സമരം നടത്തുന്ന ആക്‌ടിവിസ്റ്റ് സോനം വാങ്‌ചുക്കിനെ കഴിഞ്ഞദിവസം ഡൽഹി പൊലീസ് സഫ്‌ദർജംഗ് ആശുപത്രിയിലാക്കിയിരുന്നു. തന്റെ നിരാഹാര സമരം നിർത്താൻ തയ്യാറാണെന്ന സൂചന ഇപ്പോൾ സോനം വാങ്‌ചുക് നൽകുകയാണ്. എക്‌സിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം അതിന് തയ്യാറെന്ന് സൂചിപ്പിച്ച് മുന്നോട്ടുവയ്‌ക്കുന്നത് മൂന്ന് ആവശ്യങ്ങളാണ്.
വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരാജയങ്ങളിൽ, പ്രത്യേകിച്ച് നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര സർക്കാർ ഉത്തരവാദിത്വം ഏൽക്കുകയാണെങ്കിൽ നിരാഹാരം അവസാനിപ്പിക്കാം എന്നതാണ് ആദ്യത്തേത്.
താനും സിജെപി നേതാക്കളും ഇന്ന് നടത്തുന്ന പാർലമെന്റ് മാർച്ച് പാർലമെന്റിന് മുന്നിലെത്തുമ്പോൾ വിവിധ പാർട്ടികളിലെ എംപിമാരും നേതാക്കളും വിഷയം പാർലമെന്റിൽ അവതരിപ്പിക്കാമെന്ന് ഉറപ്പ് നൽകുകയാണെങ്കിൽ തന്റെ സമരം അവസാനിപ്പിക്കാം എന്നാണ് രണ്ടാമതായി വാങ്‌ചുക് പറയുന്നത്.
മൂന്നാമതായി ആരോഗ്യം അനുവദിക്കുന്നില്ലെങ്കിൽ താനുള്ള ആശുപത്രിയിലെത്തി ഇതേ എംപിമാരും നേതാക്കളും വിഷയം ഏറ്റെടുത്ത് പാർലമെന്റിൽ അവതരിപ്പിക്കാമെന്ന് വാക്കുനൽകിയാൽ നിരാഹാരം അവസാനിപ്പിക്കാമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ആശുപത്രിയിൽ താൻ അനധികൃത തടങ്കല്ലിലാണെന്നും സഞ്ചാര സ്വാതന്ത്ര്യം, സംസാരമടക്കം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു എന്നും കുറിപ്പിൽ വാങ്ചുക്ക് പറയുന്നു.
വാങ്ചുകിന്റെ ആശുപത്രി മോചന ഹർജി കഴിഞ്ഞദിവസം പരിഗണിച്ച ഡൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ഡൽഹി സഫ്‌ദർജംഗ് ആശുപത്രിയിലുള്ള അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച കോടതി, വാങ്ചുകിനോട് ഡോക്ടർമാരുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു.
വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്‌മോ നൽകിയ ഹർജിയിൽ ഇന്നലെ ചേർന്ന പ്രത്യേക സിറ്റിംഗിൽ കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും കോടതി നോട്ടീസ് അയച്ചു. മൂന്നു ദിവസത്തിനകം ഈ വിഷയത്തിൽ മറുപടി നൽകാനാണ് ജസ്റ്റിസ് മിനി പുഷ്‌കർണയുടെ നിർദ്ദേശം. കേസ് 24ന് വീണ്ടും പരിഗണിക്കും.
Protests led by the Cockroach Janata Party (CJP), demanding the resignation of Education Minister Dharmendra Pradhan over alleged question paper leaks in exams including NEET, have continued for nearly a month. Activist Sonam Wangchuk, who has been on a hunger strike admitted to Safdarjung Hospital by Delhi Police recently. Wangchuk has now indicated that
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |