SignIn
Kerala Kaumudi Online
Saturday, 15 August 2026 10.33 AM IST

ചരിത്രത്തിലാദ്യം; ചെങ്കോട്ടയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു, പുഷ്‌പവൃഷ്‌ടി നടത്തിയ ഹെലികോപ്‌റ്ററിലും വന്ദേമാതരം

redfort
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷം

ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിച്ചു. ആദ്യമായാണ് സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കുന്നത്. വന്ദേമാതരത്തിന് ശേഷമാണ് ദേശീയഗാനമായ 'ജനഗണമന' ആലപിച്ചത്. വന്ദേമാതരത്തിന്റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ചെങ്കോട്ടയിൽ ആലപിച്ചത്. ചെങ്കോട്ടയ്‌ക്ക് മുന്നിൽ പൂക്കൾ കൊണ്ട് വന്ദേമാതരം എന്ന് ഹിന്ദിയിൽ ആലേഖനം ചെയ്‌തിട്ടുമുണ്ടായിരുന്നു. തുടർന്ന് ആർമി ബാൻഡും 'വന്ദേമാതരം' ആലപിച്ചു. പുഷ്പവൃഷ്ടി നടത്തിയ എം 17 ഒരു ഹെലികോപ്‌റ്ററുകളിൽ ഒന്നിൽ വന്ദേമാതരം എന്ന് എഴുതിയ പതാകയുമുണ്ടായിരുന്നു.

ഇന്ന് രാവിലെ ഏഴരയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാകയുയർത്തിയത്. ശേഷം 21 ആചാരവെടികൾ മുഴക്കി. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്‌മരിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. രാജ്യം കൈവരിച്ച ഓരോ നേട്ടങ്ങളും പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞു. 2047ഓടെ വികസിത ഭാരതം യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

English Summary

India’s 80th Independence Day celebrations at the Red Fort featured the full rendition of “Vande Mataram” for the first time, followed by the national anthem “Jana Gana Mana.” The ceremony also included a flag hoisting, a 21-gun salute and a military band performance. Prime Minister Narendra Modi highlighted India’s achievements and reiterated his vision of a developed India by 2047.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VANDE MATARAM, INDEPENDENCE DAY, REDFORT, INDEPENDENCE DAY CELEBRATION, VANDE MATARAM FIRST TIME IN REDFORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360