
ന്യൂഡൽഹി: ഫുക്കെറ്റിൽ നിന്ന് ഡൽഹിയലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെ ലഹരി ഉപയോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സർവീസിൽനിന്ന് പുറത്താക്കി. ലഹരി പരിശോധനയിൽ സൈക്കോ ആക്ടീവ് പദാർത്ഥത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെയാണ് എയർ ഇന്ത്യയുടെ നടപടി. ഓഗസ്റ്റ് നാലിന് സംഭവം നടക്കുമ്പോൾ വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. 137 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഹൈഡ്രോളിക് മർദ്ദം നഷ്ടപ്പെട്ടതിനെ തുടർന്ന് 300 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഓട്ടോപൈലറ്റ് സംവിധാനം പ്രവർത്തനരഹിതമായെന്നും നിമിഷങ്ങൾക്കു ശേഷം ഹൈഡ്രോളിക് സംവിധാനങ്ങൾ പ്രവർത്തനക്ഷമമായെന്നും റിപ്പോർട്ടിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |