സുപ്രീംകോടതി വിചാരണയ്ക്കിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയിലെ യുവാക്കളെ പാറ്റകൾ എന്ന് വിളിക്കുന്നു. പരാമർശത്തിൽ പ്രതിഷേധിച്ച് 30കാരനായ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റും ബോസ്റ്റൺ സർവകലാശാലയിലെ മുൻ വിദ്യാർത്ഥിയുമായ അഭിജീത് ദീപ്കെ കോക്രോച്ച് ജനതാ പാർട്ടി എന്ന പ്ലാറ്റ്ഫോമിന് തുടക്കമിടുന്നു. പിന്നെ ഇന്ത്യയിൽ നടന്നത് ചരിത്രം.
അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തി ഈ യുവാവ് നേതൃത്വം നൽകിയ പോരാട്ടം ബിജെപി സർക്കാർ മുട്ടുകുത്തുന്നതിനും കേന്ദ്രമന്ത്രിയുടെ രാജിക്കുംവരെ കാരണമായി. ഇന്ത്യയുടെ രാഷ്ട്രീയ മുഖം മാറ്റിമറിച്ചെങ്കിലും അഭിജീത്തിന്റെ മാതാവ് അനിത ദീപ്‌കെ സങ്കടത്തിലാണ്. മകൻ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നാണ് അമ്മയുടെ പരാതി. അനേകം വിവാഹാലോചനകൾ വരുന്നുണ്ടെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം കൈവരിച്ചിട്ട് മതി വിവാഹമെന്ന നിലപാടിലാണ് അഭിജീത്തെന്ന് കുടുംബം വെളിപ്പെടുത്തുന്നു.
'കഴിഞ്ഞ രണ്ടുവർഷമായി വിവാഹലോചനകൾ വരുന്നു. പഠനം പൂർത്തിയാക്കിയതിനുശേഷം കുറച്ച് സമ്പാദ്യമുണ്ടാക്കണം. അല്ലാതെ എങ്ങനെയാണ് വിവാഹം കഴിക്കുകയെന്നാണ് അഭിജീത് ചോദിക്കുന്നത്. നമുക്ക് ആവശ്യത്തിന് പണമുണ്ടെന്ന് ഞാൻ പറഞ്ഞു. എന്നാൽ അവന് സ്വന്തമായി സമ്പാദിക്കണമെന്നാണ് പറയുന്നത്. വിവാഹവസ്ത്രമല്ലാതെ മറ്റൊന്നും അവൻ ഞങ്ങളിൽ നിന്ന് വാങ്ങില്ല. അത്രയും സത്യസന്ധനാണ്.
എല്ലാ മാതാപിതാക്കളെയും പോലെ മകൻ വിവാഹിതനായി കാണാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട്. അടുത്തകാലത്തൊന്നും ഇക്കാര്യം മകനുമായി സംസാരിച്ചിട്ടില്ല. അവന് സംസാരിക്കാൻ അധികസമയം കിട്ടാറില്ല. കൂടുതലും ആരോഗ്യകാര്യങ്ങളാണ് വീഡിയോ കോളിലൂടെ ഇപ്പോൾ സംസാരിക്കുന്നത്. ഞാൻ ഒരു പെൺകുട്ടിയെയും കണ്ടുവച്ചിട്ടില്ല. അവൻ ഒന്നും പറഞ്ഞിട്ടുമില്ല. ഒരു മാസത്തേയ്ക്ക് അവനോട് വിവാഹത്തെക്കുറിച്ച് സംസാരിക്കില്ല. ആദ്യം അവൻ സുഖം പ്രാപിക്കട്ടെ'- അനിത ദീപ്‌കെ പറഞ്ഞു.
After Chief Justice Suryakant reportedly called Indian youth "cockroaches," 30-year-old strategist Abhijeet Dipke launched the "Cockroach Janata Party." His protest movement from America reportedly led to the BJP government conceding and a Union Minister's resignation. Despite this political impact, Dipke's mother is upset by his refusal to marry, as he prioritizes financial independence before tying the knot.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |