SignIn
Kerala Kaumudi Online
Saturday, 05 September 2026 12.32 AM IST

ഓണത്തിന് പരസ്യ വിപണി തൂക്കി വളപ്പില

jones-paul

തൃശൂർ: ഓണം പരസ്യ വിപണിയിൽ വമ്പൻ മുന്നേറ്റത്തോടെ കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസി യായ വളപ്പില കമ്മ്യൂണിക്കേഷൻസ്. മാധ്യമങ്ങളിലെ പരസ്യ സാന്നിദ്ധ്യത്തിനൊപ്പം ബിസിനസ് മൂല്യത്തിൽ ഓണക്കാലത്ത് 20 കോടി രൂപയ്ക്കടുത്ത് റെക്കാഡ് ബിസിനസാണ് വളപ്പില സ്വന്തമാക്കിയത്. പ്രിന്റ്, ഡിജിറ്റൽ, ഔട്ട്ഡോർ, റേഡിയോ, ടിവി, സോഷ്യൽ മീഡിയ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ സമാനതകളില്ലാത്ത തരംഗമാണ് വളപ്പില സൃഷ്‌ടിച്ചത്. കേരളത്തിലെ മുൻനിര അച്ചടി, ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങൾക്ക് ഏറ്റവുമധികം പരസ്യ വരുമാനം ലഭ്യമാക്കുന്ന ഏജൻസിയെന്ന നേട്ടം കാൽ നൂറ്റാണ്ടായി വളപ്പില നിലനിറുത്തുന്നു.വൻകിട ബ്രാൻഡുകളുടെ പരസ്യങ്ങൾ കൃത്യതയോടെയും ക്രിയേറ്റീവ് തന്ത്രങ്ങളിലൂടെയും വളപ്പില ഉപഭോക്താക്കളിൽ എത്തിക്കുന്നതാണ് വിജയ രഹസ്യം. ഇത്തവണ ഓണക്കാലത്ത് നൂറിനടുത്ത് പ്രമുഖ റീട്ടെയിൽ ബ്രാൻഡുകളുടെ ഓണം കാമ്പയിനുകളാണ് വളപ്പില നിർവഹിച്ചത്. പരസ്യങ്ങളിലൂടെ എല്ലാ ക്ലയന്റുകൾക്കും മികച്ച ഓണം ബിസിനസ് ലഭ്യമാക്കിയതാണ് വലിയ നേട്ടമെന്ന് വളപ്പില കമ്മ്യൂണിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ജെയിംസ് വളപ്പില പറഞ്ഞു. ദക്ഷിണേന്ത്യയിൽ ഒൻപത് ശാഖകളുള്ള കേരളത്തിലെ മുൻനിര പരസ്യ ഏജൻസിയാണ് വളപ്പില. തൃശൂരിലെ അത്യാധുനിക കോർപ്പറേറ്റ് ഓഫീസും പരസ്യ രംഗത്തെ മികച്ച ടീമും വളപ്പില കമ്യൂണിക്കേഷൻസിന്റെ സേവനങ്ങൾക്ക് കരുത്താകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VALAPPILA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360