പാട്‌ന: കള്ളൻമാരെ ഭയന്ന് തന്റെ മഹീന്ദ്ര സ്‌കോർപ്പിയോ എസ്‌യുവി വീടിന് മുകളിൽ പാർക്ക് ചെയ്ത് യുവാവ്. ബീഹാറിലാണ് സംഭവം. വിദേശത്തേയ്ക്ക് പോകുന്നതിന് മുൻപാണ് യുവാവ് ക്രെയിൻ ഉപയോഗിച്ച് കാർ വീടിന് മുകളിൽ എത്തിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
എന്നാൽ ബീഹാറിൽ എവിടെയാണ് സംഭവം നടന്നതെന്നോ ആരാണ് കാറിന്റെ ഉടമയെന്നോ എത്രനാൾ കാർ വീടിന്റെ മുകളിൽ പാർക്ക് ചെയ്തിരുന്നുവെന്നോ ഉള്ള കാര്യങ്ങൾ വീഡിയോയിൽ പറയുന്നില്ല. കാർ ഉയർത്താനായി അനുമതി തേടിയിരുന്നോയെന്നതും വ്യക്തമല്ല.
മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവികളിലൊന്നാണ് സ്‌കോർപിയോ. ഏറ്റവും പുതിയ വേരിയന്റായ സ്‌കോപിയോ എന്നിന് 13 മുതൽ 25 ലക്ഷം രൂപ വരെയാണ് വില. 2.2 ലിറ്റർ എംഹോക് ഡീസൽ എഞ്ചിനാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഉയർന്ന സ്പെസിഫിക്കേഷനുകളിലെ എസ്‌യുവിക്ക് 132 ബിഎച്ച്‌പി പവറും 300 എൻഎം ടോർക്കുമാണുള്ളത്. ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കിടയിൽ നിന്ന് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത ഡീസൽ വേരിയന്റുകളിൽ ഫോർ വീൽ ഡ്രൈവ് ലഭ്യമാണ്.
A man in Bihar parked his Mahindra Scorpio SUV on his house roof using a crane, fearing thieves, before traveling abroad. The incident, captured in viral social media visuals, lacks specific details on the exact location, owner's identity, or how long the vehicle remained there.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |