SignIn
Kerala Kaumudi Online
Monday, 02 November 2026 1.54 AM IST

അഞ്ചാം പഞ്ചുമായി ഐഡിയൽ

ideal-school

കോഴിക്കോട് : സംസ്ഥാന സ്കൂൾ കായിക മേളയിൽ അത്‌ലറ്റിക്സിൽ തുടർച്ചയായ അഞ്ചാം തവണയാണ് മലപ്പുറം ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരി മികച്ച സ്കൂളിനുള്ള കിരീടം നേടിയത് . 8 സ്വർണം 10 വെള്ളി 6 വെങ്കലം ഉൾപ്പെടെ 75.3 പോയിന്റ് നേടിയാണ് ഐഡിയൽ അഞ്ചാം കിരീടത്തിലേക്ക് എത്തിയത്. നവാമുകുന്ദ സ്കൂൾ കായികമേളയ്ക്ക് ഇല്ലാതിരുന്നത് മലപ്പുറം ജില്ലയുടെ കിരീടത്തിന് തിരിച്ചടിയാകുമോ എന്ന് സംശയിച്ചവർക്ക് മുന്നിൽ ഐഡിയൽ ടീം നെഞ്ചുവിരിച്ചുനിന്നു.

കഴിഞ്ഞ തവണ തിരുവനന്തപുരത്ത് 8 സ്വർണവും 10 വെള്ളിയും 8 വെങ്കലവുമുൾപ്പെടെ 78 പോയിന്റ് നേടിയാണ് ഐ‌ഡിയൽ ഓവറോൾ ചാമ്പ്യന്മാരായത്. 2022ലാ‍ണ് ഐഡിയൽ ആദ്യമായി സംസ്ഥാന സ്കൂൾകായികമേളയിൽ ചാമ്പ്യൻമാരാകുന്നത്.

കായിക വിഭാഗം മേധാവി ഷാഫി അമ്മയത്ത് കോച്ചുമാരായ നദീഷ് ചാക്കോ,​ടോമി ചെറിയാൻ,​ അഖിൽ കെ.പി,​ അസ്റ്റന്റ് കോച്ച് ഹാരീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഐഡിയലിന്റെ താരങ്ങൾ ചാമ്പ്യൻപട്ടത്തിലേക്ക് കുതിച്ചത്.

മലപ്പുറത്തെ കെ.എം.എച്ച്.എസ് ആലത്തിയൂർ,​ പാലക്കാട് വി.എം.എച്ച്.എസ് വടവന്നൂർ എന്നീ സ്കൂളുകൾ 34 പോയിന്റുമായി റണ്ണറപ്പായി. ആലപ്പുഴ സെന്റ് . ജോസഫ്സ് ജി.എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDEAL SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360