SignIn
Kerala Kaumudi Online
Sunday, 01 November 2026 10.27 PM IST

പ്രതിപക്ഷ റാലി പരാജയം,​ 7000 കസേരകൾ ഒഴിഞ്ഞുകിടന്നു; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

congress-rally-
പ്രതിപക്ഷ സഖ്യത്തിവ്റെ റാലി

ന്യൂഡൽഹി : ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന പ്രതിപക്ഷ റാലി വൻ പരാജയമായിരുന്നെന്ന് ബി.ജെ.പി. 10 ലക്ഷം പേർ പങ്കെടുക്കുമെന്ന് അവകാശപ്പെട്ട റാലിയിൽ മൈതാനത്തിന്റെ 40 ശതമാനവും വിജനമായിരുന്നു എന്നും രാഹുൽ ഗാന്ധി പ്രസംഗിക്കുമ്പോൾ തന്നെ ജനങ്ങൾ മൈതാനം വിട്ടുപോയെന്നും ബി.ജെ.പി വക്താവ് സംബിത് പാത്ര പരിഹസിച്ചു .

മൈതാനത്തെ 28000 കസേരകളിൽ 7000 എണ്ണം ഒഴിഞ്ഞു കിടക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റാലിയിലേതെന്ന് കാണിച്ച ജനക്കൂട്ടത്തിന്റെ ചിത്രങ്ങൾ ക്യാമറ ഉപയോഗിച്ചുള്ള തന്ത്രങ്ങളാണ്. ഇത്തരം തന്ത്രങ്ങൾ കൊണ്ട് ഒരാൾക്ക് പ്രധാനമന്ത്രിയാകാവില്ല. തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന ആരോപണങ്ങൾ ഉന്നയിക്കേണ്ടത് രാംലീല മൈതാനങ്ങളിലല്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻതന്നെ നിങ്ങൾ അതിനെ ചോദ്യം ചെയ്യണം. 2024ലെ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന് കാണിച്ച് നിങ്ങൾ സമർപ്പിച്ച ഹർജി എവിടെയാണെന്ന് കാണിക്കൂ എന്നും സംബിത് പാത്ര ചോദിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ഗ്യാനേഷ് കുമാറിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI CHALO RALLY, BJP, CONGRESS, IINDIA BLOC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360