ബംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്ത് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. ബംഗളൂരുവിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ നടന്ന ചടങ്ങിലായിരുന്നു ബംഗളൂരു-മുംബയ് ട്രെയിനിന്റെ ഫ്ലാഗ് ഓഫ്. കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണ, കേന്ദ്രമന്ത്രിമാരായ പ്രൾഹാദ് ജോഷി, എച്ച് ഡി കുമാരസ്വാമി, കേന്ദ്ര സഹമന്ത്രി ശോഭ കരന്തലാജെ, ബിജെപി എംപിമാരായ തേജസ്വി സൂര്യ, പി സി മോഹൻ, സി എൻ മഞ്ജുനാഥ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
യാത്രക്കാരുടെ സൗകര്യപ്രദമായ യാത്രയ്ക്കും സുരക്ഷയ്ക്കുമായി അത്യാധുനിക ഫീച്ചറുകളാണ് ഈ സ്ലീപ്പർ ട്രെയിനിൽ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോക്കോ പൈലറ്റുമാർക്ക് പ്രത്യേക സൗകര്യങ്ങൾ, മുകളിലത്തെ ബർത്തുകളിലേക്ക് കയറാൻ എളുപ്പമുള്ള സംവിധാനങ്ങൾ, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക ക്രമീകരണങ്ങൾ എന്നിവയാണ് ഇതിന്റെ മറ്റു പ്രത്യേകതകൾ.
നവംബർ 3ന് ആണ് യാത്രക്കാർക്കായുള്ള ആദ്യ സർവീസ് ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിൽ ആദ്യമായി സർവീസ് നടത്തുന്ന വന്ദേഭാരതിന്റെ താൽക്കാലിക സമയപ്പട്ടികയും ടിക്കറ്റ് നിരക്കും പുറത്തുവന്നിരുന്നു. അതേസമയം, ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപ് തന്നെ ടിക്കറ്റ് ബുക്കിംഗിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
നിലവിലെ വിവരമനുസരിച്ച് ടിക്കറ്റുകൾ വെയിറ്റിംഗ് ലിസ്റ്റിലേക്ക് മാറിയിരിക്കുകയാണ്. നവംബർ 3,4,5,6,7 ദിവസങ്ങളിലേയ്ക്കുള്ള തേർഡ് എസി, സെക്കൻഡ് എസി, ഫസ്റ്റ് എസി ടിക്കറ്റുകളെല്ലാണ് നിലവിൽ വെയിറ്റിംഗ് ലിസ്റ്റിലാണ്. ഇനി നവംബർ എട്ടിലേയ്ക്ക് മാത്രമാണ് ടിക്കറ്റുള്ളത്. എന്നാൽ എട്ടാം തീയതിയിലും ഫസ്റ്റ് എസി വെയിറ്റിംഗ് ലിസ്റ്റിലേക്ക് മാറിയിട്ടുണ്ട്.
ബംഗളൂരു-മുംബയ് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഗുന്തക്കൽ റൂട്ടിലൂടെ എസ് എം വി ടി ബംഗളൂരുവിനും സി എസ് എം ടി മുംബയ്ക്കുമിടയിലാണ് സർവീസ് നടത്തുന്നത്. ഈ ട്രെയിൻ എസ് എം വി ടി ബംഗളൂരു, അനന്തപൂർ, ഗുന്തക്കൽ, റായ്ച്ചൂർ, കലബുറഗി, സോളാപൂർ, പൂനെ, കല്യാൺ, സി എസ് എം ടി മുംബയ് എന്നീ സ്റ്റേഷനുകളിൽ നിർത്താൻ സാദ്ധ്യതയുണ്ട്.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും. ബംഗളൂരുവിനും മുംബയ്ക്കുമിടയിലുള്ള ദൂരം പിന്നിടാൻ ഏകദേശം 16 മണിക്കൂർ സമയമെടുക്കും. ബംഗളൂരുവിൽ നിന്ന് വൈകുന്നേരം 7:45ന് പുറപ്പെടുന്ന ട്രെയിൻ, ഏകദേശം 16 മണിക്കൂറും 5 മിനിറ്റും യാത്ര ചെയ്ത് പിറ്റേദിവസം രാവിലെ 11:55ന് മുംബയ് ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിൽ എത്തിച്ചേരും.
തിരിച്ചുള്ള യാത്ര മുംബയിൽ നിന്ന് രാത്രി 8:10ന് പുറപ്പെട്ട്, ഏകദേശം 15 മണിക്കൂറും 45 മിനിറ്റും യാത്ര ചെയ്ത് പിറ്റേദിവസം രാവിലെ 12:00ന് ബംഗളൂരുവിൽ എത്തും. ഈ സമയക്രമം സർവീസ് ആരംഭിക്കുന്നത് അനുസരിച്ച് മാറ്റം വരാം. രാത്രികാല സർവീസായി എത്തുന്ന ഈ വന്ദേ ഭാരത് ട്രെയിൻ ഇരു നഗരങ്ങൾക്കുമിടയിലെ യാത്രാദൂരം കുറയ്ക്കാൻ സഹായിക്കും. സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല.
Union Railway Minister Ashwini Vaishnaw flagged off South India's first Vande Bharat Sleeper train service, connecting Bengaluru and Mumbai. Launched at Sir M Visvesvaraya Terminal, the train features modern amenities and begins public service on November 3. High demand has already waitlisted early bookings for the approximately 16-hour journey.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |