SignIn
Kerala Kaumudi Online
Sunday, 01 November 2026 11.07 AM IST

'വൈഭവിന് ഇത് നല്ലതല്ല, ആത്മവിശ്വാസത്തെ ബാധിക്കും'; ഇന്ത്യൻ ടീമിനെ ചോദ്യം ചെയ്‌ത് മുഹമ്മദ് കൈഫ്

vaibhav-sooryavanshi
വൈഭവ് സൂര്യവംശി

ന്യൂഡൽഹി: ന്യൂസിലാൻഡിനെതിരായ നാലാം ട്വന്റി 20 മത്സരത്തിൽ യുവ താരം വൈഭവ് സൂര്യവംശിക്ക് ഇടം നൽകാമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഇന്ത്യ പരമ്പര നേരത്തെതന്നെ സ്വന്തമാക്കിയ സാഹചര്യത്തിൽ ഇഷാൻ കിഷനെ തിരിച്ചെത്തിക്കുന്നതിന് പകപം സൂര്യവംശിക്ക് തുടർച്ചയായി അവസരം നൽകണമായിരുന്നെന്നാണ് കൈഫിന്റെ അഭിപ്രായം.

ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20യിലും മൂന്നാം ട്വന്റി20യിലും ഇഷാൻ കിഷൻ പരിക്കുമൂലം പുറത്തായതോടെയാണ് സൂര്യവംശിക്ക് പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചത്. എന്നാൽ, പരിക്കിൽനിന്ന് മുക്തനായി ഇഷാൻ കിഷൻ തിരിച്ചെത്തിയതോടെ നാലാം മത്സരത്തിൽ സൂര്യവംശിക്ക് സ്ഥാനം നഷ്‌ടമായി. ഈ മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയും ചെയ്‌തു.

തുടർച്ചയായി അവസരങ്ങൾ ലഭിക്കാത്തത് സൂര്യവംശിയുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് കൈഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. മൂന്നാം ട്വന്റി20യിൽ സൂര്യവംശിയും അഭിഷേക് ശർമ്മയും ചേർന്ന് ആറ് ഓവറിൽ 100 റൺസ് നേടിയ പ്രകടനം ചൂണ്ടിക്കാട്ടിയ കൈഫ്, ഈ മികവ് പരിഗണിച്ച് യുവതാരത്തിന് കൂടുതൽ അവസരങ്ങൾ നൽകേണ്ടതായിരുന്നെന്നും അഭിപ്രായപ്പെട്ടു.

പരമ്പര ഇന്ത്യ നേരത്തേ സ്വന്തമാക്കിയിരുന്നതിനാൽ നാലാം മത്സരത്തിൽ പുതിയ താരങ്ങളെ പരീക്ഷിക്കാമായിരുന്നു. ഭുവനേശ്വർ കുമാറിനെ മാറ്റിനിർത്തി പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന് ടീം പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ വൈഭവ് സൂര്യവംശിക്കും അതേ പരിഗണന നൽകണമായിരുന്നെന്ന് കൈഫ് ചൂണ്ടിക്കാട്ടി. മായങ്ക് യാദവ്, പ്രിൻസ് യാദവ് തുടങ്ങിയ താരങ്ങളെ വളർത്തിയെടുക്കുന്ന അതേ സമീപനം സൂര്യവംശിയുടെ കാര്യത്തിലും സ്വീകരിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇഷാൻ കിഷനെ നാലാം മത്സരത്തിൽ കളിപ്പിക്കേണ്ടിയിരുന്നില്ലെന്നും കൈഫ് അഭിപ്രായപ്പെട്ടു. പരിക്കിൽനിന്ന് തിരിച്ചെത്തിയ ഇഷാൻ വിക്കറ്റ് കീപ്പറുടെ ചുമതല ഏറ്റെടുത്ത് കൂടുതൽ ഓടേണ്ടിവരുന്നത് ഒഴിവാക്കാനായിരിക്കാമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഇഷാന് ചെറിയ പരിക്കിന്റെ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിൽ വിശ്രമം അനുവദിക്കാമായിരുന്നു. ഇന്ത്യ പരമ്പരയിൽ 3-0ന് മുന്നിലായിരുന്നതിനാൽ നിർണായക മത്സരമെന്ന സമ്മർദം ഉണ്ടായിരുന്നില്ലെന്നും കൈഫ് കൂട്ടിച്ചേർത്തു.

English Summary

Former India cricketer Mohammad Kaif criticised the team management for dropping Vaibhav Sooryavanshi from the fourth T20I against New Zealand. He said the youngster deserved another opportunity, especially after India had already sealed the series 3-0.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIBHAV SURYAVANSHI, INDIAN CRICKET TEAM, ISHAN KISHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360