ബംഗളൂരു: ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് നാടക സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ചു. മൈസൂരുവിൽ നിന്നുള്ള സംവിധായകൻ അഡന്ത സി കരിയപ്പയെയാണ് ഒരു കൂട്ടം പ്രതിഷേധക്കാർ തടഞ്ഞുവച്ച് മഷിയൊഴിച്ചത്. ബംഗളൂരു ബനാശങ്കരിയിലെ സുചിത്ര ഫിലിം അക്കാഡമിയിൽ ഇന്നലെ വൈകിട്ടാണ് പ്രതിഷേധം നടന്നത്.
അഡന്ത സി കരിയപ്പ സംവിധാനം ചെയ്ത 'ഗാന്ധി ഹത്യേയ സത്യ' (ഗാന്ധി വധത്തിന് പിന്നിലെ സത്യം) എന്ന നാടകത്തിനിടെയാണ് പ്രതിഷേധമുണ്ടായത്. ഗാന്ധിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധക്കാർ വേദിയിലേയ്ക്ക് കയറി വരികയായിരുന്നു.
ഗാന്ധിയെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് കരിയപ്പ പ്രചരിപ്പിക്കുന്നതെന്ന് ഇവർ ആരോപിച്ചു. ഗാന്ധിയെ ദേശവിരുദ്ധനും മുസ്ളീങ്ങളുടെ അടിമയായും ചിത്രീകരിക്കാൻ ശ്രമിക്കുന്നു. ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെയെ നായകനായി ഉയർത്തിക്കാട്ടുന്നു. രാജ്യവിഭജനത്തിന് കാരണം ഗാന്ധിയും കോൺഗ്രസുമാണെന്ന് നാടകത്തിൽ പരാമർശിക്കുന്നുവെന്നും പരാതിക്കാർ ആരോപിച്ചു. നാടകം നടക്കുന്നതിനിടെ കാണികളിൽ ചിലർ ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ സംവിധായകൻ ഇവർക്കെതിരെ മോശം ഭാഷ പ്രയോഗിച്ചെന്നും പരാതിയുണ്ട്.
സംഭവത്തിൽ കരിയപ്പക്കെതിരെ കോൺഗ്രസ് പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കർണാടകയിൽ ബിജെപിയുടെ ഭരണകാലത്ത് രംഗായന നാടകവേദിയുടെ ഡയറക്‌ടറായി കരിയപ്പയെ നിയമിച്ചിട്ടുണ്ട്. ഇതിനുമുൻപും പല വിവാദങ്ങളിലും അദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്.
Theatre director Addanda C Cariappa was allegedly attacked with ink by protesters at Suchitra Film Academy in Bengaluru over his play Gandhi Hatheya Satya. Protesters accused him of portraying Mahatma Gandhi negatively and glorifying Nathuram Godse. The Congress has filed a complaint, and police have registered a case and launched an investigation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |