SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.42 PM IST

റാപ്പിഡോ യാത്രയ്‌ക്കെത്തിയത് വനിതാ ഡ്രൈവർ; സന്തോഷം അടക്കാനാകാതെ യാത്രക്കാരി, വീഡിയോ വൈറൽ

ruchika
റാപ്പിഡോ ഡ്രൈവർക്കൊപ്പം യാത്രക്കാരി

മുംബയ്: നഗരങ്ങളിൽ യാത്ര ചെയ്യുന്ന ഭൂരിഭാഗം ആളുകളും ഇന്ന് ഓൺലൈൻ യാത്രാ സേവനങ്ങളെ ആശ്രയിക്കാറുണ്ട്. എന്നാൽ, യാത്രചെയ്യുന്ന വാഹനത്തിലെ ഡ്രൈവറെ കാണുമ്പോൾ എപ്പോഴെങ്കിലും അതിയായ സന്തോഷം തോന്നിയിട്ടുണ്ടോ?. അത്തരത്തിലൊരനുഭവമാണ് കണ്ടന്റ് ക്രിയേറ്ററായ രുചിക രാജ്‌പുത് എന്ന യുവതി പങ്കുവച്ചിരിക്കുന്നത്.

റാപ്പിഡോ യാത്രയിൽ തന്നെ കൂട്ടിക്കൊണ്ടുപോകാൻ എത്തുന്നത് ഒരു വനിതാ ഡ്രൈവറാണെന്ന് അറിഞ്ഞതോടെയാണ് റുചിക അതിയായി സന്തോഷിക്കാൻ തുടങ്ങിയത്. 'റാപ്പിഡോ പിങ്ക്, നിങ്ങളെന്റെ ഹൃദയം കവർന്നു' എന്ന അടിക്കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. മുംബയിലെ തിരക്കേറിയ റോഡിൽ റാപ്പിഡോ ക്യാബിനായി കാത്തുനിൽക്കുന്നിടത്തുനിന്നാണ് വീഡിയോ തുടങ്ങുന്നത്. അധികം വൈകാതെ ഒരു യുവതി ബൈക്കുമായി എത്തിയത് കണ്ടതോടെ രുചികയുടെ മുഖത്ത് സന്തോഷം നിറയുന്നു.

'ഓ മൈ ഗോഡ്! ഇപ്പോഴാണ് ഞാൻ റാപ്പിഡോ ബുക്ക് ചെയ്‌തത്. എന്നെ പിക്ക് ചെയ്യാൻ ഒരു വനിതാ ഡ്രൈവറാണ് വരുന്നത്. ഞാൻ ഭയങ്കര എക്‌സൈറ്റഡാണ്'- എന്നാണ് രുചിക വീഡിയോയുടെ തുടക്കത്തിൽ പറയുന്നത്. താൻ അടുത്തിടെ നടത്തിയതിൽ ഏറ്റവും സുരക്ഷിതമായ യാത്രയെന്നാണ് യാത്രയ്‌ക്ക് ശേഷം യുവതിയുടെ പ്രതികരണം.

'ഇത് ഞാൻ നടത്തിയ ഏറ്റവും സുരക്ഷിതവും സ്‌മൂത്തുമായ റൈഡുകളിൽ ഒന്നായിരുന്നു. കൂടുതൽ സ്‌ത്രീകൾക്ക് ഈ ജോലിയിലേക്കിറങ്ങാൻ നിങ്ങളൊരു പ്രചോദനമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരുപാട് നന്ദി'- റുചിക ഡ്രൈവറോട് പറഞ്ഞു. നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാകാൻ തുടങ്ങി. നിരവധിപേരാണ് വീഡിയോയ്‌ക്ക് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. യുവതിയുടെ പ്രതികരണത്തിന് നന്ദിയറിയിച്ച് റാപ്പിഡോയും രംഗത്തെത്തി.

'നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്‌ക്കും ഒരുപാട് നന്ദി. നിങ്ങൾ റാപ്പി‌ഡോ ആസ്വദിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങളുടെ വാക്കുകൾ ഞങ്ങൾക്ക് ഏറെ വിലപ്പെട്ടതാണ്. ഉപഭോക്താക്കൾക്കായി കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഒരുക്കാൻ ഇത് ഞങ്ങളെ പ്രചോദിപ്പിക്കുന്നു'- എന്നായിരുന്നു കമ്പനിയുടെ പ്രതികരണം.

English Summary

Mumbai creator Ruchika Rajput praised her female Rapido driver, calling it one of her safest and smoothest rides. The video went viral on social media.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAPIDO LADY DRIVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360