ഭാവി ഭർത്താവിന് വേണ്ട യോഗ്യതകളെക്കുറിച്ച് ഒരു യുവതി എക്സിൽ പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വേദിക എന്ന പേരിലുള്ള അക്കൗണ്ടിൽ പങ്കുവച്ച പതിനൊന്നോളം യോഗ്യത കണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഞെട്ടിയിരിക്കുകയാണ്. നിരവധി പേരാണ് ഇതിന് അഭിപ്രായങ്ങൾ പങ്കുവച്ച് കമന്റിട്ടിരിക്കുന്നത്. ഭാവി ഭർത്താവിൽ ആഗ്രഹിക്കുന്ന ചില ഗുണവിശേഷങ്ങൾ യുവതി പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. ഈ മാനദണ്ഡങ്ങളെല്ലാം ഒത്തിണങ്ങിയ ഒരാളെ എവിടെ കണ്ടെത്താനാകുമെന്നും യുവതി ചോദിക്കുന്നുണ്ട്.
'ഞാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻ ഇങ്ങനെയായിരിക്കണം' എന്ന് തുടങ്ങുന്ന പോസ്റ്റാണ് വൈറലാകുന്നത്. തന്റെ ഭാവി വരൻ വെർജിനായിരിക്കണം മാസം രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങണം എന്നൊക്കെയാണ് ആദ്യത്തെ നിബന്ധനകൾ. കാണാൻ ഭംഗി വേണം, 6 അടി ഉയരം, പാചകം അറിയണം, സ്ത്രീവിരുദ്ധനാകരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കരുത്, സ്ത്രീ സുഹൃത്തുക്കൾ ഉണ്ടാകരുത്, എവിടെ പോകുമ്പോഴും സമ്മതം ചോദിക്കണം, ലൈവ് ലൊക്കേഷൻ എപ്പോഴും പങ്കുവയ്ക്കണം, വിദേശ യാത്രകൾകൾക്ക് കൊണ്ടുപോകണം എന്നിങ്ങനെയാണ് യുവതി ആഗ്രഹിക്കുന്ന മറ്റ് ഗുണങ്ങൾ. ഇങ്ങനെയൊരു പുരുഷനെ എവിടെ കിട്ടുമെന്നാണ് യുവതി ചോദിക്കുന്നത്.
പോസ്റ്റ് വൈറലായതോടെ പ്രതീക്ഷകളുടെ നീണ്ട പട്ടികയെക്കുറിച്ച് ആയിരക്കണക്കിന് ഉപയോക്താക്കൾ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചു. 'യാചിക്കുന്നതിന് പകരം, ആദ്യം നിങ്ങളുടെ യോഗ്യതയും മൂല്യവും തെളിയിക്കൂ. നിങ്ങളെപ്പോലൊരു സ്ത്രീയെ ആർക്കാണ് ആവശ്യം? നിങ്ങളുടെ ഈ ആർത്തി, ഒരു ഭാര്യയുടെ മുഖംമൂടിക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു 'അട്ട'യെയാണ് വെളിപ്പെടുത്തുന്നത്. (പുരുഷന്മാരേ, സൂക്ഷിക്കുക.)'- എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.
'നിങ്ങൾക്ക് ഒരു ഭർത്താവിനെയല്ല വേണ്ടത്. നിങ്ങൾക്ക് ഒരു കന്യകയായ എടിഎം, 6 അടി ഉയരമുള്ള ബോഡിഗാർഡ്, പേഴ്സണൽ ഷെഫ്, ജിപിഎസ് ട്രാക്ക് ചെയ്ത ഒരു വേലക്കാരൻ, വിദേശ യാത്രയ്ക്കുള്ള സപോൺസർ, സാമൂഹിക ജീവിതം ഇല്ലാത്ത ഒരു പുരുഷൻ എന്നിവരെ വേണം. ഇതെല്ലാം ആവശ്യപ്പെട്ടിട്ടും നിങ്ങൾ ഇപ്പോഴും ചോദിക്കുന്നു: 'ഇങ്ങനെയൊരു പുരുഷനെ എവിടെ കണ്ടെത്തും?' ഉത്തരം: ഒരിടത്തും ഇല്ല. കാരണം ആത്മാഭിമാനമുള്ള പുരുഷന്മാർ വിവാഹത്തിന്റെ വേഷംമാറി ശമ്പളമില്ലാത്ത അടിമത്തത്തിന് അപേക്ഷിക്കില്ല. വിവാഹമെന്നത് പരസ്പര പങ്കാളിത്തമാണ്. എന്നാൽ ഇത് ഒരു ബന്ദിയുടെ ജോലി വിവരണമാണ്'- മറ്റൊരാൾ കമന്റായി കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |