SignIn
Kerala Kaumudi Online
Tuesday, 20 October 2026 12.06 AM IST

നാലടിച്ച് റയൽ മൂന്നാമതെത്തി

real-madrid

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ സെവിയ്യയെ 4-1ന് തോൽപ്പിച്ച് റയൽ മാഡ്രിഡ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.റയലിനായി കിലിയൻ എംബാപ്പെ ഇരട്ട ഗോളടിച്ചപ്പോൾ അർദ ഗുലേറും യാൻ ഡയമൻഡേയും ഓരോ ഗോളടിച്ചു. 30-ാം മിനിട്ടിൽ ഗുലേറിലൂടെയാണ് റയൽ സ്കോറിംഗ് തുടങ്ങിയത്. 37-ാം മിനിട്ടിൽ എംബാപ്പെ തന്റെ ആദ്യ ഗോൾ നേടി. 63-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ രണ്ടാം ഗോളും. 80-ാം മിനിട്ടിൽ മാനു ബുയേനയാണ് സെവിയ്യയുടെ ആശ്വാസ ഗോൾ നേടിയത്. 82-ാം മിനിട്ടിൽ ഡയമൻഡേ റയലിന്റെ നാലാം ഗോളും നേടി.

ഒൻപത് മത്സരങ്ങളിൽ ഏഴാം വിജയം നേടിയ റയൽ 21 പോയിന്റുമായാണ് മൂന്നാമതുള്ളത്. 27 പോയിന്റുമായി ബാഴ്സലോണയാണ് ഒന്നാമത്.22 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനാണ് രണ്ടാം സ്ഥാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REAL MADRID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360