SignIn
Kerala Kaumudi Online
Saturday, 16 May 2026 12.44 AM IST

പാകിസ്ഥാന് വീണ്ടും നാണക്കേട്; ധാക്ക ടെസ്റ്റില്‍ ബംഗ്ലാദേശിന് മികച്ച വിജയം

ban-vs-pak

ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് 104 റണ്‍സ് തോല്‍വി. 268 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 163 റണ്‍സിന് എല്ലാവരും പുറത്തായി. 66 റണ്‍സെടുത്ത അബ്ദുള്ള ഫസല്‍ മാത്രമാണ് പാക് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ നഹീദ് റാണയാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത്. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി.

സ്‌കോര്‍: ബംഗ്ലാദേശ് 413 & 243-9 | പാകിസ്ഥാന്‍ 386 & 163

ഒന്നാം ഇന്നിംഗിസില്‍ 27 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് ബംഗ്ലാദേശിന് ലഭിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ 240 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 267 റണ്‍സിന്റെ ആകെ ലീഡുമായിട്ടാണ് ബംഗ്ലാദേശ് പാകിസ്ഥാനെ ബാറ്റിംഗിന് വിട്ടത്. ഓപ്പണര്‍ അസാന്‍ അവായിസ് (15), ഇമാം ഉള്‍ ഹഖ് (2) എന്നിവര്‍ പെട്ടെന്ന് പുറത്തായി. അബ്ദുള്ള ഫസല്‍ (66), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (2), സല്‍മാന്‍ അലി ആഗ (26), സൗദ് ഷക്കീല്‍ (15), മുഹമ്മദ് റിസ്‌വാന്‍ (15) എന്നിങ്ങനെയാണ് പ്രധാന ബാറ്റര്‍മാരുടെ സംഭാവന.

പിന്നീട് വന്ന നോമാന്‍ അലി (4), ഹസന്‍ അലി (1), ഷഹീന്‍ അഫ്രീദി (0) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. മുഹമ്മദ് അബ്ബാസ് (5*) റണ്‍സ് നേടി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി നഹീദ് റാണയ്ക്ക് പുറമേ തൈജുള്‍ ഇസ്ലാം, താസ്‌കിന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ മെഹദി ഹസന്‍ മിറാസ് ഒരു വിക്കറ്റ് വീഴ്ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, BANGLADESH VS PAKISTAN, DHAKA TEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360