
മുംബയ്: ഐപിഎൽ സെൻസേഷൻ 15കാരൻ വൈഭവ് സൂര്യവംശി ട്വന്റി20 ടീമിലും ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലും ഇടംനേടിയിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സിയും വൈഭവിന് കൈമാറിയിരിക്കുകയാണ്. ഇന്ത്യൻ താരം രഘു ശർമ്മയിൽ നിന്ന് താരം തന്റെ ആദ്യ ജഴ്‌സി ഏറ്റുവാങ്ങുന്നതിന്റെ വീഡിയോ ബിസിസിഐ പങ്കുവച്ചു. 'രാജ്യം കാത്തിരുന്ന നിമിഷമെത്തി'- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'വാക്കുകൾകൊണ്ട് വിവരിക്കാനാവില്ല. ഒരുദിവസം ഞാൻ ബാറ്റെടുത്ത് പരിശീലനത്തിനിറങ്ങിയതിന്റെ കാരണം എത്തിച്ചേർന്നിരിക്കുന്നു. ഇന്ന് ആ സ്വപ്‌നം സഫലമായിരിക്കുന്നു. ഈ യാത്രയിലെ വലിയ ചുവടുവയ്പ്പ് പൂർത്തിയായിരിക്കുന്നു. സ്വപ്‌നം പോലെ തോന്നുന്നു. ആ ടീഷർട്ട് കണ്ടപ്പോൾ എനിക്ക് സന്തോഷമടക്കാനായില്ല'- എന്നാണ് ജഴ്‌സി ഏറ്റുവാങ്ങിക്കൊണ്ട് വൈഭവ് പ്രതികരിച്ചത്. മൂന്നാം നമ്പർ ജഴ്‌സിയാണ് വൈഭവിന് ലഭിച്ചത്. നേരത്തെ സൂപ്പർ താരങ്ങളായ ഹർഭജൻ സിംഗും സുരേഷ് റൈനയുമാണ് ഈ ജഴ്‌സി ധരിച്ചിരുന്നത്.
Ladies & Gentlemen
— BCCI (@BCCI) June 23, 2026
The moment the nation has been waiting for has arrived!
Vaibhav Sooryavanshi in #TeamIndia jersey. Witness this incredibly special moment ❤️ pic.twitter.com/sUUytFMPVw
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |