
ന്യൂയോർക്ക് : പരിക്കിന്റെ ഇടവേള കഴിഞ്ഞ് കോർട്ടിലേക്ക് തിരിച്ചെത്തിയ മുൻ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കാരസിന് യു.എസ് ഓപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ടിൽ വിജയം. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ റോമൻ സഫിയുള്ളിനെ 6-4,6-4,6-4 എന്ന സ്കോറിനാണ് അൽക്കാരസ് തോൽപ്പിച്ചത്. വനിതാ വിഭാഗത്തിൽ ടോപ് സീഡ് അര്യാന സബലേങ്ക ആദ്യ റൗണ്ടിൽ കൊളംബിയൻ താരം കാമില ഒസാരിയോയെ 6-2,6-4ന് തോൽപ്പിച്ചു. മുൻ ഗ്രാൻസ്ളാം ചാമ്പ്യൻ നവോമി ഒസാക്ക ആദ്യ റൗണ്ടിൽ അനസ്താസ്യ സഖാറോവയെ 7-6,7-6ന് കീഴടക്കി രണ്ടാം റൗണ്ടിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |