SignIn
Kerala Kaumudi Online
Monday, 22 June 2026 10.57 AM IST

'ടെസ്‌റ്റ്‌ ക്രിക്കറ്റിൽ തിരികെവരുമോ?' ചോദ്യത്തിന് കൃത്യമായ ഉത്തരവുമായി കൊഹ്‌ലി

kohli-in-test

ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ നിലവിൽ ആറാം സ്ഥാനമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളത്. ഒൻപത് മത്സരങ്ങളിൽ നാല് വീതം വിജയവും തോൽവിയും ഒരു മത്സരം സമനിലയിലുമായി 52 പോയിന്റാണ് ഇന്ത്യയ്‌ക്കുള്ളത്. ടെസ്റ്റ് കിരീടം സ്വന്തമാക്കാൻ ചെറുതല്ലാത്ത അദ്ധ്വാനം വേണമെന്ന് അർത്ഥം. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വെറ്റരൻ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, രവിചന്ദ്രൻ അശ്വിൻ എന്നിവർ വിരമിക്കുകയും ചെയ്‌തിരുന്നു. ഇന്ത്യക്കായി കൊഹ്‌ലി മടങ്ങിവരണമെന്ന് നിരവധി ആരാധകർ ഇതിനുശേഷം ആവശ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ ആരാധകരുടെ ആവശ്യത്തിനുള്ള കൃത്യമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിരാട് കൊഹ്‌ലി. ടെസ്റ്റ് ക്രിക്കറ്റ് താൻ മതിയാക്കി എന്ന് ഒറ്റവാക്കിൽ മറുപടി നൽകിയിരിക്കയാണ് താരം. ഡൽഹിയിൽ കഴിഞ്ഞദിവസം സ്‌പോർട്‌സ്‌വെയർ ഉത്പന്നങ്ങളുടെ വൺ8 എന്ന ബ്രാൻഡിന്റെ ലോഞ്ചിംഗ് ചടങ്ങിൽ സംസാരിക്കവെയാണ് കൊഹ്‌ലി ഇക്കാര്യം പറഞ്ഞത്. ബ്രാൻഡിന്റെ സഹസ്ഥാപകനാണ് അദ്ദേഹം.

അവതാരകനും കൊമേഡിയനുമായ ഡാനിഷ് സേഠ് ബ്രാൻഡിന്റെ ഒരു ഷൂസിന് 9230 രൂപ വിലകണ്ട് കൊഹ്‌ലിയുടെ ടെസ്റ്റിലെ ആകെ റൺസ് ആണതെന്ന് കണ്ടെത്തി. ശേഷം ചോദ്യം ചോദിച്ചപ്പോഴാണ് കൊഹ്‌ലി ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞവർഷം മേയിലാണ് താൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി വിരാട് അറിയിച്ചത്. 14 വർഷം നീണ്ട കരിയറിൽ ബാറ്ററായും നായകനായും ഇന്ത്യയ്‌ക്ക് ഏറെ നേട്ടങ്ങൾ നൽകിയ താരമായി വിരാട് മാറി. 123 മത്സരങ്ങളിലെ 210 ഇന്നിംഗ്‌സുകളിൽ നിന്ന് 9230 റൺസ് നേടിയ കൊഹ്‌ലി 30 സെഞ്ച്വറികളും 31 അർദ്ധ സെഞ്ച്വറികളും നേടി. സച്ചിൻ ടെൻഡുൽക്കർ (15,​921 റൺസ്)​,​ രാഹുൽ ദ്രാവിഡ് (13265)​,​ സുനിൽ ഗവാസ്‌കർ (10122)​ എന്നിവർക്ക് ശേഷം ടെസ്റ്റിൽ ഏറ്റവുമധികം റൺസ് നേടിയ ഇന്ത്യൻ താരം കൊഹ്‌ലിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, VIRATKOHLI, TEST CRICKET, RETURN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360