SignIn
Kerala Kaumudi Online
Sunday, 12 July 2026 11.15 AM IST

ലിൻഡ ചാമ്പ്യൻ

u

ലണ്ടൻ: ചെക്ക് റിപ്പബ്ലിക്ക് താരങ്ങൾ മുഖാമുഖം വന്ന വിംബിൾഡൺ ടെന്നിസ് വനിതാ സിംഗി​ഗി​ൾ​സ് ​ഫൈ​ന​ലിൽ കരോളിന മുച്ചോവയെ കീഴടക്കി ലിൻഡ നോസ്കോ‌വ ചാമ്പ്യനായി. മൂന്ന് സെറ്ര് നീണ്ട പോരാട്ടത്തിൽ 6-2,7-5,6-3നായിരുന്നു ലിൻഡയുടെ ജയം. 21കാരിയായ ലിൻഡയുടെ ആദ്യ ഗ്രാൻസ്ലാം കിരീടമാണിതിത്.

പു​രു​ഷ​ ​ഫൈ​ന​ൽ​ ​ഇ​ന്ന്
ഇ​ന്ന് ​ന​ട​ക്കു​ന്ന​ ​പു​രു​ഷ​ ​സിം​ഗി​ൾ​സ് ​ഫൈ​ന​ലി​ൽ​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​ ​ജാ​ന്നി​ക് ​സി​ന്ന​റും​ ​അ​ല​ക്സാ​ണ്ട​ർ​ ​സ്വ​രേ​വും​ ​ത​മ്മി​ൽ​ ​ഏറ്റുമു​ട്ടും.

അ‌ഞ്ചിലും അടപടലം

സതാംപ്ടൺ: അഞ്ചാം ട്വന്റി-20യിലും ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യൻ ടീം ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതിനെ തുടർന്ന് വൈകി തുടങ്ങിയ 5-ാംമത്സരത്തിൽ 56 റൺസിനാണ് ഇംഗ്ലണ്ട് ജയിച്ചത്. പരമ്പര ഇംഗ്ലണ്ട്4-0ത്തിന് സ്വന്തമാക്കി. പരമ്പയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

സതാംപ്‌ടണിൽ ഇന്നലെ​ ​ആ​ദ്യം​ ​ബാ​റ്ര് ​ചെ​യ്ത​ ​ഇം​ഗ്ല​ണ്ട് 20​ഓ​വ​റി​ൽ​ 3​വി​ക്ക​റ്ര് ​ന​ഷ്‌​ട​ത്തി​ൽ​ 257​ ​റ​ൺ​സ് ​നേ​ടി.​ ​

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 201 റൺസേ നേടാനായുള്ളൂ.

ഇംഗ്ലണ്ടിനായി ജോ​സ് ​ബ​ട്ട്‌​ല​ർ​ 131​ ​(64​ ​പ​ന്തി​ൽ​)​​​ ​സെ​ഞ്ച്വ​റി​ ​നേ​ടി.​ ക്യാപ്‌ടൻ ​ഹാ​രി​ ​ബ്രൂ​ക്ക് 95​ ​റ​ൺ​സു​മാ​യി (45 പന്തിൽ) ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.​ഇ​രു​വ​രും​ ​ര​ണ്ടാം​ ​വി​ക്ക​റ്റി​ൽ​ 103​ ​പ​ന്തി​ൽ​ 233​റ​ൺ​സി​ന്റെ റെക്കാഡ് ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ട്വന്റി-20യിൽ ഏത് വിക്കറ്രിലും ഇംഗ്ലണ്ടിന്റെ ഏറ്രവും വലിയ കൂട്ടുകെട്ടാണിത്. ഇന്ത്യയ്‌ക്കെതിരെ ട്വന്രി-20യിൽ ഒരു ടീം നേടുന്ന ഏറ്രവും ഉയർന്ന് സ്കോറാണ് ഇംഗ്ലണ്ട് നേടിയത്. ഇന്ത്യയെ മറികടന്ന് ട്വന്റി-20യിൽ ഒന്നാം സ്ഥാനത്തെത്താനും ഇംഗ്ലണ്ടിനായി.

ഇന്ത്യൻ നിരയിൽ വൈഭവ് സൂര്യവംശിക്ക് പകരം സഞ്ജു സാംസണ് (14 പന്തിൽ 27) ഇന്നലെ അവസരം ലഭിച്ചു.

ഇന്ത്യയ്ക്ക് ലീഡ്, മികച്ച നിലയിൽ

ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ ഏക വനിതാ ടെസ്റ്രിൽ ഇന്ത്യ മികച്ച നിലയിൽ. രണ്ടാം ദിനം ഇംഗ്ലണ്ടിനെ 170 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ 115 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ രണ്ടാംദിനം കളി നിറുത്തുമ്പോൾ 154/1 എന്ന നിലയിലാണ്.ഇന്ത്യക്ക് ആകെ 269 റൺസിന്റെ ലീഡായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIONEL MESSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360