സൗത്താംപ്ടണ്‍: ഇന്ത്യക്കെതിരായ പരമ്പരയിലെ അവസാന ട്വന്റി 20യില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പറും മുന്‍ നായകനുമായ ജോസ് ബട്‌ലര്‍, അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന നായകന്‍ ഹാരി ബ്രൂക്ക് എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ആതിഥേയരെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. അഞ്ച് മത്സരങ്ങളുള്ളതില്‍ മൂന്നെണ്ണം തോറ്റ ഇന്ത്യ നേരത്തെ തന്നെ പരമ്പര കൈവിട്ടിരുന്നു. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചു.
ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് 6(9) ആണ് ആദ്യം പുറത്തായത്. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് ബ്രൂക് - ബട്‌ലര്‍ സഖ്യം 102 പന്തുകളില്‍ നിന്ന് 233 റണ്‍സാണ് അടിച്ച് കൂട്ടിയത്. 64 പന്തുകളില്‍ നിന്ന് എട്ട് സിക്‌സറുകളും 12 ബൗണ്ടറിയും സഹിതം 131 റണ്‍സ് നേടിയ ജോസ് ബട്‌ലര്‍ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് വന്ന ജേക്കബ് ബെഥേല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. വില്‍ ജാക്‌സ് 7*(2), ഹാരി ബ്രൂക്ക് 95*(45) എന്നിവര്‍ പുറത്താകാതെ നിന്നു. എട്ട് സിക്‌സറുകളും നാല് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ഇംഗ്ലീഷ് നായകന്റ ഇന്നിംഗ്‌സ്.
ഇന്ത്യക്ക് വേണ്ടി ശിവം ദൂബെ രണ്ട് വിക്കറ്റുകള്‍ പ്രസീദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി. നാല് ഓവര്‍ വീതമെറിഞ്ഞ അക്‌സര്‍ പട്ടേലും പ്രിന്‍സ് യാദവുമാണ് ഏറ്റവും അധികം റണ്‍സ് വഴങ്ങിയത്. അക്‌സര്‍ 63 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ പ്രിന്‍സ് 60റണ്‍സാണ് വഴങ്ങിയത്. അവസാന മത്സരത്തില്‍ രണ്ട് മാറ്റങ്ങളാണ് ബാറ്റിംഗ് ഓര്‍ഡറില്‍ ഇന്ത്യ വരുത്തിയത്. വൈഭവ് സൂര്യവംശിക്ക് പകരം സഞ്ജു സാംസണും വാഷിംഗ്ടണ്‍ സുന്ദറിന് പകരം സുയാന്‍ഷ് ഷെഡ്‌ഗെയും പ്ലേയിംഗ് ഇലവനില്‍ ഇടം നേടി.
england sets huge target for india in final t20
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |