SignIn
Kerala Kaumudi Online
Sunday, 12 July 2026 3.18 AM IST

അയോദ്ധ്യ രാമക്ഷേത്രം സി.ഇ.ഒ: ജൂലായ് 18 വരെ അപേക്ഷിക്കാം

d

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ സി.ഇ.ഒയുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലായ് 18 വരെ ഇമെയിൽ മുഖേന അപേക്ഷിക്കാം. പ്രത്യേക ഇ-മെയിൽ അഡ്രസടക്കം വിവരങ്ങൾ ഉടൻ അറിയിക്കും. ബിരുദമുള്ള,​ഭരണ-സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്‌ത് 20 വർഷം പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ക്ഷേത്ര ഭരണത്തിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന. ഹിന്ദുമത വിശ്വാസിയായിരിക്കണം. മൂന്നര വർഷത്തേക്കാണ് ആദ്യ ഘട്ടത്തിൽ നിയമനം. അയോദ്ധ്യ വിട്ടു പോകാനാകില്ല. ഒരു മാസത്തിനകം നിയമനം നടത്തും.

കാര്യക്ഷമമായ ഭരണ നിർവഹണത്തിന് സി.ഇ.ഒയെ നിയമിക്കാൻ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചിരുന്നു. അതേ സമയം, അയോദ്ധ്യ രാമക്ഷേത്ര കൊള്ള കളങ്കവും അപമാനവുമാണെന്ന് ക്ഷേത്ര നി‌ർമാണ സമിതി അദ്ധ്യക്ഷൻ നൃപേന്ദ്ര മിശ്ര പ്രതികരിച്ച. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവർക്കും നാണക്കേടുണ്ടാക്കിയെന്നും

അദ്ദേഹം പറഞ്ഞു.

ബദ്‌രിനാഥിലും

അന്വേഷണം

ബദ്‌രിനാഥ് ക്ഷേത്രത്തിലും സംഭാവന കൊള്ളയെന്ന ആരോപണത്തിൽ പ്രത്യേക അന്വേഷണസംഘം ചില ജീവനക്കാരെ ചോദ്യം ചെയ്‌തു. ക്ഷേത്ര കമ്മിറ്റി ഓഫീസിലെ ജീവനക്കാരനെ പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റ‌ർ ചെയ്‌തു. ഇയാൾ ഒളിവിലാണ്. മുൻകൂ‌ർ ജാമ്യം തേടി ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ക്ഷേത്ര സമിതിയുടെ നിലപാട് കോടതി തേടിയിട്ടുണ്ട്. സംഭാവന എണ്ണി തിട്ടപ്പെടുത്തുന്ന മുറിയിൽ നിന്ന് രാവിലെ പതിവായി ഇയാൾ മോഷ്‌ടിക്കാറുണ്ടായിരുന്നുവെന്ന് കണ്ടെത്തി..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360