SignIn
Kerala Kaumudi Online
Sunday, 12 July 2026 11.17 AM IST

സ്വിസ് അക്കൗണ്ട് തകർക്കാൻ അർജന്റീന

s

കൻസാസ്: തുടർച്ചയായ രണ്ടാം ലോകകപ്പ് ലക്ഷ്യംവയ്ക്കുന്ന അർജന്റീന ക്വാർട്ടറിൽ സ്വിറ്റ്‌സർലാൻഡ് എന്ന കടമ്പ കടക്കാൻ മിസ്സോറിയിലെ കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വെളുപ്പിന് 6.30മുതൽ പോരിനിറങ്ങുന്നു. ഇത്തവണ ഒരു മത്സരവും തോൽക്കാതെയാണ് ലയണൽ മെസിയുടേയും സംഘത്തിന്റെയും കുതിപ്പ്. 4 ജയവുംഒരു സമനിലയുമാണ് ഇത്തവണ സ്വിറ്റ്‌സർലാൻഡിന്രെ സമ്പാദ്യം.

ക്വാർട്ടറിൽ എത്തിയ വഴി

അർജന്റീന

അൾജീരിയയെ 3-0ത്തിന് തോൽപ്പിച്ചു

ഓസ്ട്രിയയെ 2-0ത്തിന് തോൽപ്പിച്ചു

ജോർദാനെ 2-1ന് തോൽപ്പിച്ചു

റൗണ്ട് ഓഫ് 32ൽ കേപ് വെർദെയെ 3-2ന് കീഴടക്കി

പ്രീക്വാർട്ടറിൽ ഈജിപ്തിനെ 3-2ന് കീഴടക്കി

സ്വിറ്റ്‌സർലാൻഡ്

ഖത്തറുമായി 1-1ന്റെ സമനില

ബോസ്‌നിയയെ 4-1ന് തോൽപ്പിച്ചു

കാനഡയെ 2-1ന് തോൽപ്പിച്ചു

റൗണ്ട് ഓഫ് 32ൽൽ അൾജിരിയയെ 2-0ത്തിന് കീഴടക്കി

പ്രീക്വാർട്ടറിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി

ഇംഗ്ലണ്ടും നോർവെയും തമ്മിലുള്ല ക്വാർട്ടറിന് മുൻപ് ഇരുടീമിന്റെയും ആരാധകർ ലോകകപ്പിന്റെ മാതൃകയുമായി

വിംബിൾഡൺ: വനിതാ സിംഗിൾ സ് ഫൈനൽ മൂന്നാം സെറ്റിലേക്ക്

ലണ്ടൻ: ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും തമ്മിലുള്ള വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനൽ മൂന്നാം റൗണ്ടിലേക്ക്. ആദ്യ സെറ്റ് നോസ്കോവ 6-2നും രണ്ടാം സെറ്റ് മുച്ചോവ 7-5നും സ്വന്തമാക്കി.

പുരുഷ ഫൈനൽ ഇന്ന്

ഇന്ന് നടക്കുന്ന പുരുഷ സിംഗിൾസ് ഫൈനലിൽ നിലവിലെ ചാമ്പ്യൻ ജാന്നിക് സിന്നരും അലക്സാണ്ടർ സ്വരേവും തമ്മിൽ ഏറ്രുമുട്ടും.

ഇംഗ്ലണ്ടിന് മികച്ച സ്കോർ

ലണ്ടൻ: അഞ്ചാം ട്വന്റി-20യിൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച ്സകോർ. ആദ്യം ബാറ്ര് ചെയ്ത ഇംഗ്ലണ്ട് 20ഓവറിൽ 3വിക്കറ്ര് നഷ്‌ടത്തിൽ 257 റൺസ് നേടി. ജോസ് ബട്ട്‌ലർ 131 (64 പന്തിൽ)​ സെഞ്ച്വറി നേടി. ഹാരി ബ്രൂക്ക് 95 റൺസുമായിപുരത്താകാതെ നിന്നു.ഇരുവരും രണ്ടാം വിക്കറ്റിൽ 103 പന്തിൽ 233റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ആരും സഹായിക്കുന്നില്ല: സ്കലോണി

കൻസാസ് സിറ്രി: ലോകകപ്പിൽ ആരുടെ ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള സഹായവും അർജന്റീനയ്ക്ക് ലഭിക്കുന്നില്ലെന്ന് അർജന്റീന ടീം കോച്ച് ലയണൽ സ്കലോണി.അർജന്റീനയെ സഹായിക്കാൻ ഫിഫ സ്വാധീനം ചെലുത്തുന്നുവെന്ന ആരോപണങ്ങൾ അദ്ദേഹം തള്ളി. തങ്ങൾ പരാജയപ്പെട്ടുകാണാനാഗ്രഹിക്കുന്ന ഒട്ടേറെ ആളുകളുണ്ടെന്നും ഇത്തരം ആരോപണങ്ങൾ എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്നും സ്കലോണി പറഞ്ഞു. ക്വാർട്ടറിന് മുൻപ് പത്രസമ്മേളനത്തിലാണ് സ്കലോണിയുടെ പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIONEL MESSI, SALSA ST CLAIR FESTIVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360