SignIn
Kerala Kaumudi Online
Sunday, 12 July 2026 1.28 AM IST

"ജമ്മു കാശ്മീർ സർക്കാരിനെ വീഴ്‌ത്താൻ ബിജെപി നീക്കം,​ എംഎൽഎമാർക്ക് വാഗ്ദാനം ചെയ്തത് 30 കോടിയും മന്ത്രിപദവും "

omar-
ഒമർ അബ്ദുള്ള

ന്യൂഡൽഹി : ജമ്മു കാശ്മീർ സർക്കാരിനെ വീഴ്ത്താൻ ബി.ജെ.പി നീക്കമെന്ന് മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള ആരോപിച്ചു. നാഷണൽ കോൺഫറൻസിനെ പിളർത്തുക എന്ന ലക്ഷ്യവുമായി എം.എൽ.എമാർക്ക് പണവും മന്ത്രിപദവും വാഗ്ദാനം ചെയ്തതായി ഒമർ അബ്ദുള്ള പറഞ്ഞു. എം.എൽ.എമാർ വാഗ്ദാനത്തിൽ വീഴാത്തതിനെ തുടർന്ന് ഇപ്പോൾ ജമ്മു കാശ്മീരിന് സംസ്ഥാന പദവി തിരികെ നൽകാമെന്ന വാഗ്ദാനമാണ് ബി.ജെ.പി മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹസ്രത്ബലിൽ നടന്ന പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാഷണൽ കോൺഫറൻസിനെ പിളർത്താൻ ശ്രമം നടക്കുകയാണ് പണവും മന്ത്രിപദവി വാഗ്ദാനവും നൽകിയിട്ടും എം.എൽ.എമാർ വഴങ്ങാതെ വന്നോടെ സംസ്ഥാന പദവി എന്ന വാഗ്ദാനം മുന്നോട്ടു വയ്ക്കുകയാണെന്ന് ബി.ജെ.പിയെന്നും ഒമർ അബ്ദുള്ള പറഞ്ഞു. 20 മുതൽ 30 കോടി രൂപ വരെയും മന്ത്രിപദവിയും സംസ്ഥാന പദവിയും നൽകാമെന്ന വാഗ്ഗാനം ലഭിച്ചുവെന്ന് ജമ്മുവിൽ നിന്നുള്ള ഒരു എം.എൽ.എ പറഞ്ഞതായി ഒമർ വ്യക്തമാക്കി. സുപ്രീംകോടതി അഭിഭാഷകൻ കൂടിയായ ബി.ജെ.പി നേതാവ് വഴിയാണ് ഈ വാഗ്ദാനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. പിൻവാതിലിലൂടെ ജമ്മുകാശ്മീരിൽ അധികാരത്തിലെത്താനാകില്ലെന്നും അബ്ദുള്ള ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകി. അതേസമയം ആരോപണങ്ങളോട് ബി,​ജെ.പി പ്രതികരിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAMMU KASHMIR, BJP, NATIONALK CONFERENCE, OMAR ABDULLAH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360