SignIn
Kerala Kaumudi Online
Wednesday, 27 May 2026 5.02 AM IST

രജതം ആർ.സി.ബി

kobtvlukka

ധ​​​രം​​​ശാ​​​ല:​ ​ഏ​ക​പ​ക്ഷീ​യ​മാ​​യ​ ​ക്വാ​ളി​ഫ​യ​ർ​ 1​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഗു​ജ​റാ​ത്ത് ​ടൈ​റ്റ​ൻ​സി​നെ​ 92​ ​റ​ൺ​സി​ന് ​കീ​ഴ​ട​ക്കി​,​ ​നി​ലി​വി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​ആ​ർ.​സി.​ബി​ ​ഐ.​പി.​എ​ൽ​ 19​-ാം​ ​സീ​സ​ണി​ൽ​ ​ഫൈ​ന​ലി​ലെ​ത്തു​ന്ന​ ​ആ​ദ്യ​ ​ടീ​മാ​യി.
​​​ ​​​ആ​ദ്യം​ ​ബാ​റ്റ്ചെ​യ്ത​ ​ആ​ർ.​സി.​ബി​ ​ക്യാ​പ്ട​ൻ​ ​ര​ജ​ത് ​പാ​ട്ടി​ദാ​റി​ന്റെ​ ​വെ​ടി​ക്കെ​ട്ട് ​ബാ​റ്റിം​ഗി​ന്റെ​ ​പി​ൻ​ബ​ല​ത്തി​ൽ​​​ 20​​​ ​​​ഓ​​​വ​​​റി​​​ൽ​​​ ​​5​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ 254​​​ ​​​റ​​​ൺ​​​സെ​ന്ന​ ​റെ​ക്കാ​ഡ് ​ടോ​ട്ടൽനേ​ടി.
മ​​​റു​​​പ​​​ടി​​​ ​​​ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​യ​ ​ഗു​​​ജ​​​റാ​​​ത്ത് 19.3​ ​ഓ​വ​റി​ൽ​ 162​ ​റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി.​ 29​ന് ​ന​ട​ക്കു​ന്ന​ ​ക്വാ​ളി​ഫ​യ​ർ 2ൽ​ ​ഗു​ജ​റാ​ത്ത് എ​ലി​മ​നേ​റ്റ​റി​ൽ​ ​ജ​യി​ക്കു​ന്ന​ ​ടീ​മി​നെ​ ​നേ​രി​ടും.
43​ ​പ​ന്തി​ൽ​ 8​ ​ഫോ​റും 4​സി​ക്സുംഉ​ൾ​പ്പെ​ടെ​ 68​ ​റ​ൺ​സെ​ടു​ത്ത​ ​ഇം​പാ​ക്‌​ട് പ്ലെ​യ​ർ​ ​രാ​ഹു​ൽ​ ​തെ​വാ​തി​യ​യു​ടെ​ ​ഒറ്റ​യാ​ൾ​ ​പോ​രാ​ട്ട​മി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​ഗു​ജ​റാ​ത്തി​ന്റെ​ ​അ​വ​സ്ഥ​ ​അ​തി​ദ​യ​നീ​യ​മാ​യേ​നെ.​അ​വ​രു​ടെ​ 7 ബാ​റ്റ​ർ​മാ​രാ​ണ് ​ര​ണ്ട​ക്കം​ ​കാ​ണാ​തെ പു​റ​ത്താ​യ​ത്.​ ​തെ​വാ​തി​യ​യെ​കൂ​ടാ​തെ​ ​​ ​സാ​യ് ​സു​ദ​ർ​ശ​നും (14​)​​,​​​ജോ​സ് ​ബ​ട്ട്‌​ല​ർ​ക്കും​ ​(11​ ​പ​ന്തി​ൽ​ 29​)​​​ ​മാ​ത്ര​മാ​ണ് ​ഗു​ജ​റാ​ത്ത് ​ബാ​റ്റ​ർ​മാ​രി​ൽ​ ​ര​ണ്ട​ക്കം​ ​കാ​ണാ​നാ​യ​ത്.
ഇ​ന്നിം​ഗ്സി​ലെ​ ​ആ​ദ്യ​ ​ര​ണ്ട് ​പ​ന്തു​ക​ളും​ ​ഫോ​റ​ടി​ച്ച് ​ന​ന്നാ​യി​ ​തു​ട​ങ്ങി​യ​ ​സാ​യി​ ​മൂ​ന്നാം​ ​ഓ​വ​റി​ലെ​ ​മൂ​ന്നാം​ ​പ​ന്തി​ൽ​ ​ഹി​റ്റ്‌​ ​വി​ക്ക​റ്റാ​യ​തോ​ടെ​യാ​ണ് ​ഗു​ജ​റാ​ത്തി​ന്റെ​ ​ത​ക​ർ​ച്ച​ ​തു​ട​ങ്ങി​യ​ത്.​ ​ഡു​ഫി​ ​എ​റി​ഞ്ഞ​ ​പ​ന്ത് ​സാ​യി​ ​ഫോ​റ​ടി​ച്ചെ​ങ്കി​ലും​ ​കൈ​യി​ൽ​ ​നി​ന്ന് ​വി​ട്ടു​പോ​യ​ ​ബാ​റ് ​സ്റ്റ​മ്പി​ൽ​ ​കൊ​ള്ളു​ക​യാ​യി​രു​ന്നു.​ ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​ക്യാ​പ്ട​ൻ​ ​ശു​ഭ്‌​മാ​ൻ​ ​ഗി​ല്ലി​നെ​ ​ഭു​വ​നേ​ശ്വ​ർ​ ​ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി.​ ​ടീം​ ​സ്കോ​ർ​ 51​ൽ​ ​വ​ച്ച് ​ബ​ട്ട്‌​ല​റെ​ ​ഹാ​സ​ൽ​വു​ഡും​ ​നി​ഷാ​ന്ത് ​സി​ന്ധു​വി​നെയും​ ​(5​)​​,​​​ ​ജാ​സ​ൺ​ ​ഹോ​ൾ​ഡ​റേ​യും​ ​(0​)​​​ ​റ​സി​ക് ​സ​ലാ​മും​ ​മ​ട​ക്കി.​ ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ 88​/8​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്ന​ ​ഗു​ജ​റാ​ത്തി​നെ​ ​തെ​വാ​തി​യ​യാ​ണ‌് വ​ലി​യ​ ​നാ​ണ​ക്കേ​ടി​ൽ​ ​നി​ന്ന് ​ര​ക്ഷി​ച്ച​ത്. ആ​ർ.​സി.​ബി​ക്കാ​യി​ ​ഡു​ഫി​ ​മൂ​ന്നും​ ​ഭു​വ​നേ​ശ്വ​ർ,​​​ക്രു​നാ​ൽ​ ,​​​ ​റ​സി​ക് ​എ​ന്നി​വ​ർ​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​ത​വും​ ​വീ​ഴ്ത്തി.
ര​ജ​ത് ​ആ​ണ് ​താ​രം
നേ​​​ര​​​ത്തേ​​​ ​​​ക്യാ​​​പ്ട​ൻ​ ര​​​ജ​​​ത് ​​​പാ​​​ട്ടി​​​ദാ​​​റി​​​ന്റെ​​​ ​​​(പുറത്താകാതെ 33​​​ ​​​പ​​​ന്തി​​​ൽ​​​ 93​​​)​​​ ​​​മി​​​ക​​​ച്ച​​​ ​​​ബാ​​​റ്റിം​​​ഗാ​​​ണ് ​ആ​​​ർ.​​​സി.​​​ബി​​​ ​​​ഇ​​​ന്നിം​​​ഗ്സി​​​ന്റെ​​​ ​​​ക​​​രു​​​ത്താ​​​യ​​​ത്.​​​ 9​​​സി​​​ക്സും​​​ 5​​​ ​​​ഫോ​​​റും​ ​ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​ണ് ​​​ര​​​ജ​​​തി​​​ന്റെ​​​ ​​​ഇ​​​ന്നിം​​​ഗ്സ്.​ ​ര​ജ​ത് ​ത​ന്നൊ​യാ​ണ് ​ക​ളി​യി​ലെ​ ​താ​രം.
ക്രു​​​നാ​​​ൽ​​​ ​​​പാ​​​ണ്ഡ്യ​​​ ​​​(28​​​ ​​​പ​​​ന്തി​​​ൽ 43​​​),​​​ ​​​വി​​​രാ​​​ട് ​കൊ​​​ഹ്‌​​​ലി​​​ ​​​(25​​​ ​​​പ​​​ന്തി​​​ൽ​​​ 43​​​),​​​വെ​​​ങ്കി​​​ടേ​​​ഷ് ​​​അ​​​യ്യ​​​ർ​​​ ​​​(7​​​ ​​​പ​​​ന്തി​​​ൽ​​​ 19​​​).​​​ജി​​​തേ​ഷ​ ് ​ശ​​​ർ​​​മ്മ​​​ ​​​(​​​പു​​​റ​​​ത്താ​​​കാ​​​തെ​​​ 5​​​ ​​​പ​​​ന്തി​​​ൽ​​​ 15​​​)​​​ ​​​എ​​​ന്നി​​​വ​​​രും​ ​നി​​​ർ​​​ണാ​​​യ​ക​ ​സം​​​ഭാ​​​വ​​​ന​​​ ​​​ന​​​ൽ​​​കി. 4​​​-ാം​​​ ​​​വി​​​ക്ക​​​റ്റി​ൽ​ ​പാ​​​ട്ടി​​​ദാ​​​റും​​​ ​​​ക്രു​​​നാ​​​ലും​​​ 47​​​ ​​​പ​​​ന്തി​​​ൽ​​​ ​​​പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തി​​​യ​​​ 95​​​ ​​​റ​​​ൺ​​​സി​​​ന്റെ​​​ ​​​കൂ​​​ട്ടു​​​കെ​​​ട്ടാ​​​ണ് ​​​ആ​​​ർ.​​​സി.​​​ബി​ ​ഇ​​​ന്നിം​​​ഗ്സി​​​ന്റെ​ ​ന​​​ട്ടെ​​​ല്ലാ​​​യ​​​ത്.​​​ ​പ​തു​ക്കെ​യാ​ണ് ​ഇ​രു​വ​രും​ ​തു​ട​ങ്ങി​യ​തെ​ങ്കി​ലും​ 15​-ാം​ ​ഓ​വ​റി​ൽ​ ​ഖെ​ജ്‌​രോ​ലി​യ​ 28​ ​റ​ൺ​സ് ​വ​ഴ​ങ്ങി​യ​തോ​ടെ​ ​ആ​ർ.​സി.​ബി​യു​ടെ​ ​സ്കോ​റിം​ഗ് ​ടോ​പ് ​ഗി​യ​റി​ലാ​യി.​ ​​ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ടാ​​​ത്ത​​​ ​​​ആ​​​റാം​​​ ​​​വി​​​ക്ക​​​റ്റി​​​ൽ​​​ ​​​പാ​​​ട്ടി​​​ദാ​​​റും​​​ ​​​ജി​​​തേ​​​ഷും​ ​കൂ​​​ടി​​​ 12​​​ ​​​പ​​​ന്തി​​​ൽ​​​ ​​​അ​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത് 40​​​ ​​​റ​​​ൺ​​​സാ​​​ണ്.​ ​നേ​ര​ത്തേ​ ​ര​ണ്ടാം​ ​വി​ക്ക​റ്റി​ൽ​ ​കൊ​ഹ്‌​ലി​യും​ ​ദേ​വ്ദ​ത്തും​ 38​ ​പ​ന്തി​ൽ​ 78​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു.​​​
റ​​​ബാ​​​ഡ​​​യും​​​ ​​​​​​ഹോ​​​ൾ​​​ഡ​​​റും​​​ ​​​ഗു​​​ജ​​​റാ​​​ത്തി​​​നാ​​​യി​​​ 2​​​ ​​​വി​​​ക്ക​​​റ് ​റ്വീ​​​തം​​​ ​​​വീ​​​ഴ്ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360