
ലണ്ടൻ : 142 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വിഖ്യാതമായ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വനിതകൾ ടെസ്റ്റ് മത്സരം കളിക്കാനിറങ്ങി. ഇന്നലെ ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള വനിതാ ടെസ്റ്റിലൂടെയാണ് ചരിത്രം തിരുത്തിക്കുറിച്ചത്. ഇന്നലെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗിനിറങ്ങി. ഇംഗ്ളണ്ടിന്റെ ലോറെൻ ബെല്ലാണ് ലോഡ്സിലെ ടെസ്റ്റിൽ പന്തെറിഞ്ഞ ആദ്യ വനിത. ഇന്ത്യൻ വൈസ് ക്യാപ്ടൻ സ്മൃതി മാന്ഥനയാണ് ആദ്യ പന്ത് നേരിട്ട ബാറ്ററുമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 45/2 എന്ന നിലയിലാണ്. ഷെഫാലി വെർമ്മയും (0) യഷ്തിക ഭാട്യ(12)യുമാണ് പുറത്തായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |