SignIn
Kerala Kaumudi Online
Friday, 10 July 2026 6.14 PM IST

മൊറോക്കോയെ മറിച്ച് ഫ്രാൻസ് സെമിയിൽ

france

ബോസ്റ്റൺ: ഫ്രഞ്ച് ആക്രമണത്തിൽ ഒരിക്കൽക്കൂടി മൊറോക്കോയുടെ ലോകകപ്പ് സ്വപ്നങ്ങൾ ഞെരിഞ്ഞമർന്നു. കഴിഞ്ഞ ലോകകപ്പിൽ സെമിയിലായിരുന്നു ഫ്രാൻസിനോടുള്ള തോൽവിയെങ്കിൽ ഇക്കുറി ക്വാർട്ടറിൽ. സ്കോർ അന്നുമിന്നും 2 - 0.

60-ാം മിനിട്ടിൽ സൂപ്പർ താരം കിലിയൻ എംബാപ്പെയും 66-ാം മിനിട്ടിൽ ഉസ്മാനെ ഡെംബലെയുമാണ് ഗോളുകളടിച്ചത്. ആദ്യ പകുതിയിൽ എംബാപ്പെയെടുത്ത പെനാൽറ്റി കിക്ക് സേവ് ചെയ്ത മൊറോക്കൻ ഗോളി യാസിൻ ബൗനോ കളിയിലുടനീളം നടത്തിയ രക്ഷാപ്രവർത്തനമാണ് തോൽവിയുടെ ആഘാതം കുറച്ചത്. സ്പെയ്‌നും ബെൽജിയവും തമ്മിലുള്ള ക്വാർട്ടറിലെ ജേതാക്കളാണ് ഫ്രാൻസിന് സെമിയിൽ എതിരാളി.

 8 ഗോളുകളുമായി എംബാപ്പെ ഈ ലോകകപ്പിലെ ഗോളടിവീരന്മാരുടെ പട്ടികയിൽ മെസിക്കൊപ്പം ഒന്നാമനായി

 20 ഗോളുകൾ ലോകകപ്പുകളിൽ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും എംബാപ്പെ

 തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് ഫ്രാൻസ് സെമിയിലെത്തുന്നത്

നാളെ രാവിലെ അർജന്റീന

ഇംഗ്ളണ്ടും നോർവേയും തമ്മിലുള്ള ക്വാർട്ടർ നാളെ വെളുപ്പിന് രണ്ടരയ്ക്കാണ്. നാളെ രാവിലെ ആറരയ്ക്ക് അർജന്റീനയും സ്വിറ്റ്സർലാൻഡും തമ്മിലുള്ള മത്സരത്തോടെ ക്വാർട്ടർ ഫൈനലുകൾക്ക് അവസാനമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360