
ഇന്ന് നടക്കുന്ന വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും.
ഇതാദ്യമായാണ് വനിതാ ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത്.
ഇതോടെ നാലുവർഷത്തിനിടെ ഇത് മൂന്നാം തവണയും ചെക്ക് റിപ്പബ്ലക്കിൽ നിന്ന് വനിതാ സിംഗിൾസ് ചാമ്പ്യനുണ്ടാകും.
2023ൽ മാർക്കേറ്റ വാൻഡ്രൂസോവയും 2025ൽ ബാർബോറ ക്രേസിക്കോവയും കിരീടം ചെക്ക് റിപ്പബ്ലിക്കിലെത്തിയിച്ചിരുന്നു.
സെമിയിൽ ഉക്രെയ്നിന്റെ മാർത്ത കോസ്ച്യുക്കിനെയാണ് നോസ്കോവ തോൽപ്പിച്ചത്. മുച്ചോവ അമേരിക്കയുടെ കൊക്കോ ഗൗഫിനെയും.
8.30 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്റാറിലും ലൈവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |