SignIn
Kerala Kaumudi Online
Friday, 10 July 2026 8.51 PM IST

ഒരു മാറ്റവുമില്ലാതെ ഇന്ത്യ തോറ്റുകൊണ്ടേയിരിക്കുന്നു

india-cricket

അവസാന ട്വന്റി-20 ഇന്ന് രാത്രി 7 മുതൽ

ബ്രിസ്റ്റോൾ : ഇംഗ്ളണ്ട് പര്യടനത്തിലെ നാലാം ട്വന്റി-20യിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തോൽവി. കഴിഞ്ഞരാത്രി ബ്രിസ്റ്റോളിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു തോൽവി. ഇതോടെ അഞ്ചുമത്സരപരമ്പരയിൽ 3-0ത്തിന് ഇംഗ്ളണ്ട് മുന്നിലെത്തി. ഒരു കളി മഴമൂലം ഉപേക്ഷിച്ചിരുന്നു.

ടോ​സ് ​നേ​ടി​യ​ ​ഇ​ന്ത്യ​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ 158​/7​ ​എ​ന്ന​ ​സ്കോ​ർ​ ​ഉ​യ​ർ​ത്തി.​വൈ​ഭ​വ് ​സൂ​ര്യ​വം​ശി​ത​ന്നെ​ ​ഓ​പ്പ​ണ​റാ​യി​ ​തു​ട​ർ​ന്ന​പ്പോ​ൾ​ ​സ​ഞ്ജു​ ​ഈ​ ​ക​ളി​യി​ലും​ ​ഒ​ഴി​വാ​ക്ക​പ്പെ​ട്ടു.​വൈ​ഭ​വ് ​(15​),​ ​അ​ഭി​ഷേ​ക് ​ശ​ർ​മ്മ​(16​),​ഇ​ഷാ​ൻ​ ​കി​ഷ​ൻ​ ​(4​)​ ​എ​ന്നി​വ​ർ​ ​നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ൾ​ 49​ ​പ​ന്തു​ക​ളി​ൽ​ 80​ ​റ​ൺ​സ് ​നേ​ടി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്ന​ ​നാ​യ​ക​ൻ​ ​ശ്രേ​യ​സ് ​അ​യ്യ​രാ​ണ് ​ഇ​ന്ത്യ​യെ​ ​ഈ​ ​സ്കോ​റി​ലെ​ത്തി​ച്ച​ത്.​ ​ശി​വം​ ​ദു​ബെ​ 22​ ​റ​ൺ​സ് ​നേ​ടി. മറുപടിക്കിറങ്ങിയ ആതിഥേയർ 13.5 ഓവറിൽ ഒറ്റവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

ഇംഗ്ളണ്ടിലെത്തും മുമ്പ് അയർലാൻഡിൽ ചെന്ന് രണ്ട് ട്വന്റി-20കൾ ഇന്ത്യ തോറ്റിരുന്നു. 2019ന് ശേഷം ആദ്യമായാണ് ഇന്ത്യ തുടർച്ചയായി രണ്ട് ട്വന്റി-20 പരമ്പരകൾ തോൽക്കുന്നത്. ഇംഗ്ളണ്ട് ഇന്ത്യയെ ആദ്യമായാണ് ട്വന്റി-20 പരമ്പരയിൽ തോൽപ്പിക്കുന്നത്. അവസാനമത്സരം ഇന്ന് സതാംപ്ടണിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360