
ബെൽഫാസ്റ്റ് : അയർലാൻഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ ഒറ്ററണ്ണിന് തോറ്റ ഇന്ത്യയ്ക്ക് പരമ്പര 2-0ത്തിന് നഷ്ടമായി. ഇന്നലെ ബെൽഫാസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത അയർലാൻഡ് നിശ്ചിത 20 ഓവറിൽ 154/8 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറിൽ 153/9 എന്ന സ്കോറിലേ എത്താനായുള്ളൂ. ചരിത്രത്തിലാദ്യമായാണ് അയർലാൻഡ് ഇന്ത്യയെ പരമ്പരയിൽ തോൽപ്പിക്കുന്നത്.
ഹാരി ഹെക്ടർ (53),ബെൻ കാലിറ്റ്സ് (37) എന്നിവരുടെ ബാറ്റിംഗാണ് അയർലാൻഡിന് കരുത്തായത്. ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച പ്രിൻസ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.ശിവം ദുബെയ്ക്കും അർഷ്ദീപ് സിംഗിനും രണ്ട് വിക്കറ്റ് വീതം ലഭിച്ചു.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 35 റൺസ് എടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായി. ആദ്യ ഓവറിലെ ആദ്യ പന്തിൽ സഞ്ജുവിനെയും (0) നാലാം പന്തിൽ അഭിഷേകിനെയും(0) ഡക്കാക്കിയ ഇന്ത്യയിൽ ജനിച്ച ജയ് മൂൺട്ര മൂന്നാം ഓവറിൽ ശ്രേയസ് അയ്യരെയും (10) പുറത്താക്കി ഇന്ത്യയ്ക്ക് കനത്ത ആഘാതം നൽകി.അഞ്ചാം ഓവറിൽ ഇഷാൻ കിഷൻ(12) റൺഔട്ടായി. തുടർന്ന് തിലക് വർമ്മ (55),ശിവം ദുബെ (20),ഹർഷിത് റാണ (21) എന്നിവർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |