SignIn
Kerala Kaumudi Online
Monday, 29 June 2026 1.46 AM IST

ഇന്ത്യൻ വനിതകൾ പുറത്ത്

cricket
cricket

ലണ്ടൻ : വനിതാ ട്വന്റി-20 ലോകകപ്പിന്റെ ഒന്നാം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയോട് ആറുവിക്കറ്റിന് തോറ്റ ഇന്ത്യ സെമി കാണാതെ പുറത്തായി. ആദ്യബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടി. സ്മൃതി മാന്ഥന (38), ഷെഫാലി വർമ്മ (34), ജമീമ റോഡ്രിഗസ് (34), ക്യാപ്ടൻ ഹർമൻപ്രീത് കൗർ (56) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ ഈ സ്കോറിലെത്തിച്ചത്. എന്നാൽ ഓസീസ് വനിതകൾ 19 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

സ്മൃതിയും ഷെഫാലിയും ചേർന്ന് ഓപ്പണിംഗിൽ 9.1 ഓവറിൽ 66 റൺസാണ് കൂട്ടിച്ചേർത്തത്. ഷെഫാലിയാണ് ആദ്യം പുറത്തായത്. 13-ാം ഓവറിൽ സ്മൃതിയും മടങ്ങി. തുടർന്ന് ജമീമയും ഹർമൻപ്രീതും ചേർന്ന് 64 റൺസ് കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360