SignIn
Kerala Kaumudi Online
Monday, 29 June 2026 2.11 AM IST

പിന്നെയും ഗോളടിക്കാതെ ക്രിസ്റ്റ്യാനോ

portugal

മയാമി : ഉസ്ബക്കിസ്ഥാനെതിരായ ഇരട്ട ഗോൾ നേട്ടത്തോടെ ആത്മവിശ്വാസം വീണ്ടെടുത്തിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ അവസാന മത്സരത്തിൽ പൂട്ടി കൊളംബിയ. ഇന്നലെ കൊളംബിയയുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെ പോർച്ചുഗലിന് കെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിൽ ക്രൊയേഷ്യയെ നേരിടേണ്ടിവന്നു.

ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച കൊളംബിയ ഇന്നലെ പോർച്ചുഗലിനെതിരെ മികച്ച ആക്രമണമാണ് കാഴ്ചവച്ചത്. പോർച്ചുഗീസ് ഗോളി ഡീഗോ കോസ്റ്റയുടെ മികച്ച സേവുകളാണ് തോൽവിയിൽ നിന്ന് പോർച്ചുഗലിനെ രക്ഷിച്ചത്. ഇരുപകുതികളിലുമായി കിട്ടിയ അവസരങ്ങളിലൊക്കെ കൊളംബിയക്കാർ ഭീതി സൃഷ്ടിച്ചപ്പോൾ മറുവശത്ത് മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിലും പറങ്കികൾ പരാജയമായി. ആദ്യമായൊരു കോർണർകിക്ക് ലഭിക്കാൻ ഒന്നേകാൽമണിക്കൂറെട‌ുത്തു എന്നത് പോർച്ചുഗലിന്റെ വീര്യക്കുറവിന്റെ വിലയിരുത്തലായി. ആകെ കിട്ടിയത് രണ്ട് കോർണറുകൾ മാത്രവും.ക്രിസ്റ്റ്യാനോയ്ക്ക് വിളയാടാനുള്ള സ്വാതന്ത്ര്യം കൊളംബിയൻ പ്രതിരോധം നൽകിയതുമില്ല.

ഏഴുപോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതെത്തിയ കൊളംബിയയ്ക്ക് രണ്ടാം റൗണ്ടിൽ എതിരാളികളാകുന്നത് ഘാനയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, PORTUGAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360