
ന്യൂ യോർക്ക് :ലോകകപ്പ് നോക്കൗട്ടിലെത്തി സ്വപ്നക്കുതിപ്പ് തുടരുന്നതിനിടെ കേപ് വെർദെ ക്യാപ്റ്റൻ റയാൻ മെൻഡസിനെതിരെ പീഡന ആരോപണം. ന്യൂസിലാൻഡിലെ ഓക്‌ലാൻഡിൽ വച്ച് റയാൻ തന്നെ പീഡിപ്പിച്ചെന്ന് ബ്രസീലിയൻ യുവതിയാണ് പരാതി നൽകിയിരിക്കുന്നത്.
ഹോട്ടൽ മുറിയിൽ അനുമതിയില്ലാതെ പ്രവേശിച്ച് റയാൻ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിൽ ന്യൂസിലാൻഡ് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ മാർച്ച് 27 ന് ചിലിയും കേപ്പ് വെർദെയും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ പങ്കെടുക്കാൻ റയാൻ എത്തിയപ്പോഴാണ് അതിക്രമം ഉണ്ടായതെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
വിഷയത്തിൽ ന്യൂസിലാൻഡ് പൊലീസുമായി ബന്ധപ്പെട്ടെന്ന് ഫിഫ അറിയിച്ചു. മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും നിലവിൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇതിൽ കൂടുതൽ പ്രതികരിക്കാൻ കഴിയില്ലെന്നും ഫിഫ വ്യക്തമാക്കി.
ചരിത്രത്തിൽ ആദ്യമായി ലോകകപ്പിൻ്റെ നോക്കൗട്ടി എത്തിയ കേപ്പ് വെർദെയുടെ അടുത്ത മത്സരം റൗണ്ട് 32 ൽ നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീനയ്ക്ക് എതിരെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |